ആരാധകർക്ക് വമ്പൻ പ്രതീക്ഷ നൽകി കൊണ്ട് ദളപതി വിജയ് ഒരിക്കൽ കൂടി സംവിധായകൻ ആറ്റ്ലിയുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഒരു ഫുട്‌ബോൾ കോച്ച് ആയാണ് വിജയ് ചിത്രത്തിൽ എത്തുന്നത് എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുപോലെ ഒരു വമ്പൻ റിപ്പോർട്ട് ആണ് ഇപ്പോഴും വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ വിജയ്‌യുടെ വില്ലൻ ആയി എത്തുന്നത് ബോളിവുഡ് കിംഗ് ഖാൻ ഷാരുഖ് ഖാൻ ആണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഈ അടുത്തിടെ ആറ്റ്‌ലി ഷാരുഖ് ഖാനും ആയി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിജയ് ചിത്രത്തിൽ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്ന 15 മിനിറ്റോളം നീളുന്ന വില്ലൻ വേഷത്തിൽ ആണ് ഷാരുഖ് എത്തുക എന്നാണ് സൂചന.
4-5 ദിവസം ആണ് ഷാരുഖ് ഖാന് ഷൂട്ടിങ് ഉണ്ടാവുക. ഒന്നുകിൽ ചെന്നൈ അല്ലെങ്കിൽ മുംബൈയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഭാഗം ഷൂട്ട് ചെയ്യുക എന്നാണ് സൂചന. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര ആണ് അണിനിരക്കുന്നത്. ഗംഭീര വിജയം നേടിയ തെറി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ്- ആറ്റ്‌ലി ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ ജി കെ വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്നു. ഈ ചിത്രം എഡിറ്റ് ചെയ്യുക ആന്റണി റൂബൻ ആയിരിക്കും. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഈ മാസ്സ് ഫാമിലി എന്റർട്ടട്ടൈനേർ ചിത്രം നിർമ്മിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.