ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് ഡേറ്റ് പുറത്തു വിട്ടു കൊണ്ടുള്ള വീഡിയോ, അതിന് ശേഷം വന്ന ഇതിന്റെ ഒഫീഷ്യൽ ടീസർ എന്നിവ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഒരു മെഗാ മാസ്സ് ആക്ഷൻ ചിത്രമായാണ് പത്താൻ വരുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകിയത്. അടുത്ത വർഷം ജനുവരി 25 നാണ് പത്താൻ റിലീസ് ചെയ്യാൻ പോകുന്നത്. റിലീസ് തീയതി കൂടി ഉൾപ്പെടുത്തിക്കൊണ്ട് പത്താന്റെ പുതിയ പോസ്റ്റർ പങ്ക് വെച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. മാസ്സ് ആക്ഷൻ ഹീറോ ലുക്കിൽ ഒരു സ്പൈ ആയാണ് ഷാരൂഖ് ഖാൻ ഇതിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം വില്ലനായി എത്തുന്ന പത്താനിൽ ദീപിക പദുക്കോൺ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്.
കിംഗ് ഖാന്റെ വമ്പൻ തിരിച്ചു വരവായിരിക്കും ഈ ചിത്രമെന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം അവരുടെ അന്പതാമത്തെ നിർമ്മാണ സംരംഭം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. സൂപ്പർ താരം സൽമാൻ ഖാൻ, ടൈഗർ എന്ന തന്റെ പ്രശസ്ത സ്പൈ കഥാപാത്രമായി പത്താനിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. വാർ എന്ന സൂപ്പർ ഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്‌ത പത്താൻ, ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.