ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റ് തമിഴ് സംവിധായകനായ ആറ്റ്ലിയാണ്. ഷാരൂഖ് ഖാന്‍, ലേഡി സൂപ്പർ സ്റ്റാർ നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ ടൈറ്റിൽ സംബന്ധിച്ച വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ലയൺ എന്നാണ് ഈ ചിത്രത്തിന്റെ പേരെന്ന് നേരത്തെ വാർത്തകൾ വന്നെങ്കിലും, ഇപ്പോൾ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത് ഈ ചിത്രത്തിന്റെ ടൈറ്റിൽ ജവാൻ എന്ന് രജിസ്റ്റർ ചെയ്തെന്നാണ്. അതുപോലെ തന്നെ ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി ഉടന്‍ തന്നെ ഇതിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ നൽകുന്ന സൂചന.
നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ, ഷാരൂഖ് ഖാൻ ഒരു ഗ്യാങ്സ്റ്റർ ആയും ആ ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ അച്ഛനായ സീനിയര്‍ റോ ഓഫീസറായുമാണ് അഭിനയിക്കുന്നതെന്നു വാർത്തകൾ പറയുന്നു. സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റർടൈനറായാണ് ആറ്റ്‌ലി ഒരുക്കുന്നത്. നേരത്തെ ഇതിൽ അതിഥി വേഷത്തിൽ ദളപതി വിജയ് എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങള്‍ വിജയ്‌യെ നായകനാക്കി ഒരുക്കിയ സംവിധായകനാണ് ആറ്റ്ലി. അത്കൊണ്ട് തന്നെ വീണ്ടുമൊരു ആറ്റ്ലി ചിത്രത്തിൽ വിജയ് എത്തിയാൽ, അതിപ്പോൾ അതിഥി വേഷത്തിലായാലും അത്ഭുതപ്പെടാനില്ലയെന്നാണ് ആരാധകർ പറയുന്നത്. ജവാൻ കൂടാതെ, സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ, രാജ് കുമാർ ഹിറാനി ഒരുക്കാൻ പോകുന്ന ഡങ്കി എന്നിവയാണ് ഷാരൂഖ് ഖാൻ നായകനായി പ്രേക്ഷകർക്ക് മുന്നിൽ എത്താനുള്ള ചിത്രങ്ങൾ.
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
This website uses cookies.