മലയാളത്തിന്റെ യുവ താരങ്ങളിലൊരാളായ നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ മഹാവീര്യർ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിവിനും ആസിഫ് അലിയും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ടീം ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ചെയ്യുകയെന്നത് തന്റെ സ്വപ്നമാണെന്നും അത് എപ്പോഴെങ്കിലും നടക്കുമെന്നാണ് പ്രതീക്ഷയെന്നും നിവിൻ പറയുന്നു. ഒന്ന് രണ്ടു ചിത്രങ്ങൾ ആ ലൈനിൽ ചർച്ചകളായി വന്നിരുന്നുവെങ്കിലും അതൊന്നും നടന്നില്ല എന്നും, അത്കൊണ്ട് തന്നെ ഒരുപാട് വൈകാതെ അത് സംഭവിക്കട്ടെയെന്നാണ് ആഗ്രഹമെന്നും നിവിൻ പോളി പറഞ്ഞു.
താൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ദൈവാനുഗ്രഹം കൊണ്ട് നടന്നിട്ടുണ്ടെന്നും ഇതും നടക്കട്ടെ എന്നും പറഞ്ഞ നിവിൻ, താൻ ഒരു വലിയ മമ്മൂട്ടി ആരാധകനാണെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. നാല് വർഷം മുൻപ് മലയാളത്തിന്റെ മറ്റൊരു മെഗാ താരമായ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം നിവിൻ അഭിനയിച്ചിരുന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന അതിഥി വേഷം മോഹൻലാൽ ചെയ്തിരുന്നു. അതിലാണ് ഇരുവരും ഒരുമിച്ചു സ്‌ക്രീനിലെത്തിയത്. ഇനി നിവിൻ പോളി നായകനായി റിലീസ് ചെയ്യാനുള്ളത് രാജീവ് രവിയൊരുക്കിയ തുറമുഖം, ലിജു കൃഷ്‍ണയൊരുക്കിയ പടവെട്ട് എന്നിവയാണ്. ഇത് രണ്ടും കൂടാതെ റാം സംവിധാനം ചെയ്ത ഒരു തമിഴ് ചിത്രവും നിവിൻ പോളി അഭിനയിച്ചു പൂർത്തിയാക്കിയിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.