മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. ആസിഫ് അലി നായകനായ സൂപ്പർ ഹിറ്റ് ചിത്രം കെട്ട്യോളാണെന്റെ മാലാഖ സംവിധാനം ചെയ്ത നിസാം ബഷീറാണ് ഈ ചിത്രം സംവിധാനം ചെയുന്നത്. കേരളത്തിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രം ഏതാനും ദിവസങ്ങൾക്കു മുൻപാണ് അവസാന ഷെഡ്യൂളിനായി ദുബായിലേക്ക് ഷിഫ്റ്റ് ആയത്. ഒക്ടോബർ റിലീസ് ആയാവും റോഷാക്ക് പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നും പുതിയ വിവരങ്ങൾ നമ്മളോട് പറയുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് ഇതിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടൻ ഷറഫുദീൻ. റോഷാക്ക് ഒരു വേറെ തരത്തിലുള്ള സിനിമയാണ് എന്നും മമ്മുക്കയോടൊപ്പമുള്ള തന്റെ ആദ്യ ചിത്രമെന്ന നിലയിലും റോഷാക്ക് താൻ ഏറെ ഇഷ്ടപ്പെട്ട് ചെയ്ത ഒന്നാണെന്നും ഷറഫുദ്ദീന്‍ ദ ക്യു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കെട്ട്യോളാണെന്റെ മാലാഖ ഏറെയിഷ്ട്ടപെട്ട ചിത്രമായതുകൊണ്ട് തന്നെ നിസാം ബഷീറിനൊപ്പം ജോലി ചെയ്യാനും ആഗ്രഹമുണ്ടായിരുന്നെന്നും ഷറഫുദീൻ പറയുന്നു.
റോഷാക്കിനെ കുറിച്ച് തനിക്ക് അധികം പറയാന്‍ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നതെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുളാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് റോഷാക്ക്. മമ്മൂട്ടി, ഷറഫുദീൻ എന്നിവർക്ക് പുറമെ ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസ്, ഇതിനു സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.