തമിഴിലെ ഇന്നത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സൂര്യ. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന ഈ താരം തന്റെ അരങ്ങേറ്റം കുറിച്ചത് 1997 ഇൽ റിലീസ് ചെയ്ത നേർക്കു നേർ എന്ന ചിത്രത്തിലൂടെ ആണ്. മണി രത്‌നം നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വസന്ത് ആണ്. അന്നേ പ്രശസ്ത താരമായി മാറിയ വിജയ് ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ഉണ്ടായിരുന്നു. സിമ്രാൻ ആയിരുന്നു ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത്. ഒരു കോമഡി ചിത്രമായി ഒരുക്കിയ നേർക്കു നേരിൽ പ്രശസ്ത മലയാള നടി ശാന്തി കൃഷ്ണയും ഒരു നിർണ്ണായക വേഷം ചെയ്തിരുന്നു. സൂര്യ എന്ന നടന്റെ ആദ്യ പെർഫോമൻസ് തനിക്കൊപ്പം ആയിരുന്നു എന്ന് ഓർത്തെടുക്കുകയാണ് ശാന്തി കൃഷ്ണ.
ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് ശാന്തി കൃഷ്ണ സൂര്യക്കൊപ്പം ഉള്ള തന്റെ ആദ്യ അനുഭവം ഓർത്തെടുക്കുന്നതു. തന്റെ അനിയൻ ആയാണ് സൂര്യ അതിൽ അഭിനയിച്ചത് എന്നും വളരെ ശാന്തം ആയുള്ള സ്വഭാവം ആയിരുന്നു സുര്യയുടേത് എന്നും ശാന്തി കൃഷ്ണ പറയുന്നു. വളരെ ഭയഭക്തി ബഹുമാനത്തോടെ പെരുമാറുന്ന ഒരാളാണ് സൂര്യ എന്നും ശാന്തി കൃഷ്ണ ഓർത്തെടുക്കുന്നു. മറ്റുള്ളവർ അഭിനയിക്കുമ്പോൾ വളരെ സൂക്ഷ്മമായി അവരുടെ പ്രകടനം നിരീക്ഷിക്കുന്ന ഒരു നടൻ കൂടി ആയിരുന്നു സൂര്യ എന്നും ഇപ്പോൾ സൂര്യ ഇത്ര വലിയ ഉയരത്തിൽ എത്തിനിൽക്കുമ്പോൾ സ്വന്തം അനിയൻ ഇത്ര വലിയ വിജയം നേടിയതിൽ ഉള്ള സന്തോഷം ആണ് തനിക്കു എന്നും ശാന്തി കൃഷ്ണ പറയുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളുമായി തിരക്കിൽ ആണ് ഈ നടി.
മലയാള സിനിമയിൽ എൺപതുകളിൽ എത്തിയ ശാന്തി കൃഷ്ണ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരുടെ ഒക്കെ കൂടെ അഭിനയിച്ച നടിയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് ശാന്തി കൃഷ്ണയുടെ സ്ഥാനം. തിരിച്ചു വരവിലും ഒട്ടേറെ ഗംഭീര പ്രകടനങ്ങൾ ഈ നടി കാഴ്ച വെച്ച് കഴിഞ്ഞു. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ തിരിച്ചു വന്ന ശാന്തി കൃഷ്ണയുടെ ഏറ്റവും പുതിയ റിലീസ് ഉൾട ആണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.