ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം നിലവിൽ ബാഹുബലിയാണ്. എന്നാൽ അത് രജനികാന്ത് ചിത്രം 2.0 റീലീസിന് ശേഷം പഴങ്കഥയായിമാറും എന്നതാണ് സത്യം. ഏകദേശം 450 കോടിയോളം ബഡ്ജറ്റിലാണ് 2.0 ഒരുങ്ങുന്നത്. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ അലിരാജ സുഭാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. 2.0 തിരക്കഥ ഒരുക്കിയിരിക്കുന്നത് മൂന്ന് പേർ ചേർന്നാണ്, തമിഴിൽ ശങ്കറും ജയമോഹനും, ഹിന്ദിയിൽ അബ്ബാസ് ടൈരേവാലയുമാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. 13 ഭാഷകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. വില്ലനായി ബോളിവുഡ് താരം അക്ഷയ് കുമാറാണ് എത്തുന്നത് അതുപോലെ നായികയായി എമി ജാക്സനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഈ വർഷം പകുതിയോട് കൂടി ചിത്രം പ്രദർശനത്തിനെത്തും എന്നായിരുന്നു കഴിഞ്ഞ കൊല്ലം അണിയറ പ്രവർത്തകർ അറിയിച്ചത്, പിന്നീട് കാലായുടെ റീലീസ് കാരണം ചിത്രം വീണ്ടും നീട്ടും എന്ന് അറിയിപ്പുണ്ടായിരുന്നു എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾക്ക് അനുസരിച്ചു ചിത്രം അടുത്ത വർഷം മാത്രമാണ് തീയറ്ററുകളിലേക്ക് എത്തുക. 2.0 വി.എഫ്.എക്സ് ടീമാണ് ഈ കാര്യം പുറത്തു വിട്ടത്, ഏകദേശം 6 മാസത്തോളം നീണ്ടു നിൽക്കുന്ന വർക്കുകൾ ബാക്കിയുണ്ടെന്നാണ് സ്ഥിതികരിച്ചിരിക്കുന്നത്. ചിത്രത്തിലെ വി.എഫ്.എക്സിനെ വേണ്ടിയാണ് വലിയ തോതിൽ ബഡ്ജറ്റ് ചിലവായിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് പൂർണ പിന്തുണയേകുന്ന പ്രൊഡക്ഷൻ കമ്പനിയാണ് ലൈക്കാ , ആയതിനാൽ ബഡ്ജറ്റ് ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ള ഈ അവസരത്തിൽ പോലും ചിത്രത്തിന്റെ ക്വാളിറ്റിക്ക് തന്നെയാണ് അവർ പ്രാധാന്യം നൽകുന്നത്.
ശങ്കർ ചിത്രങ്ങളിൽ ഒരു മലയാളി താരത്തിന്റെ സാന്നിധ്യം എല്ലാ സിനിമകളിലും കാണാൻ സാധിക്കും, 2.0ൽ കലാഭവൻ ഷാജോൺ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. 2.0ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് സാക്ഷാൽ എ. ആർ റഹ്മാനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിരവ് ഷായാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് ആന്റണിയാണ്. തമിഴ് നാട്ടിലെ ഏറ്റവും ഫെസ്റ്റിവൽ റീലീസായ പൊങ്കലിൽ രജനികാന്ത് വീണ്ടും അവതരിക്കും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.