എന്തിരൻ 2 എന്ന സൂപ്പർ ഹിറ്റ് ചിത്രം രജനികാന്ത്- അക്ഷയ് കുമാർ ടീമിനെ വെച്ച് ഒരുക്കിയ ഷങ്കർ അതിനു ശേഷം ഇപ്പോൾ കമല ഹാസനെ നായകനാക്കി തന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ ഇന്ത്യന് ഒരു രണ്ടാം ഭാഗം ഒരുക്കുന്നതിന്റെ തിരക്കിൽ ആണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് ഇന്ത്യൻ 2 നു ശേഷം തന്റെ മറ്റൊരു സൂപ്പർ ഹിറ്റിനു രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഷങ്കർ എന്നാണ്. അർജുൻ, മനീഷ കൊയ്‌രാള എന്നിവർ അഭിനയിച്ച മുതൽവൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഷങ്കർ പ്ലാൻ ചെയ്യുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ അർജുന് പകരം ദളപതി വിജയ് ആയിരിക്കും നായകനായി എത്തുന്നത് എന്നാണ് സൂചന.
അഭിനയിക്കുന്നതിനായി ഷങ്കർ ആദ്യം സമീപിച്ചത് സൂപ്പർ സ്റ്റാർ രജനികാന്തിനെ ആയിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. അതിനു ശേഷം വിജയ് ആയിരുന്നു ഷങ്കറിന്റെ ചോയ്‌സ്. എന്നാൽ വിജയ്‍യും ആ വേഷം നിരസിച്ചപ്പോൾ ആണ് അർജുന് നറുക്കു വീണത്. ഇപ്പോഴിതാ ഒന്നാം ഭാഗത്തിലെ നായക വേഷം നിരസിച്ച വിജയ് അതേ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായകനായി എത്തുമോ എന്നാണ് ഏവർക്കും അറിയേണ്ടത്.ആദ്യത്തെ പോലെ തന്നെ രജനികാന്തിനെ ആണ് ഷങ്കർ ഇത്തവണയും ആദ്യം സമീപിച്ചത് എന്നും എന്നാൽ രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം എടുത്തതോടെ ഷങ്കർ അദ്ദേഹത്തെ വിട്ടു വീണ്ടും വിജയ്‌യെ സമീപിച്ചു എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.