ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ സജീവസാന്നിധ്യമാണ് യുവ താരം ഷാനി ഷാക്കി. ബിടെക്, ചെമ്പരത്തിപ്പൂ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമം എന്ന വെബ്സൈറ്റിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. മറ്റ് താരങ്ങളെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഷാനി ഷാക്കി സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റുമായി ആരാധകരുമായി സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ആരാധകൻ മമ്മൂട്ടിയെയും ദുൽഖറിനെയും കുറിച്ച് ചോദിച്ച ചോദ്യത്തിന് ഷാനി ഷാക്കി നൽകിയ മറുപടി ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്റ്റോറിലൂടെ നൽകിയ മറുപടി മമ്മൂട്ടി ആരാധകർക്കും ദുൽഖർ ആരാധകർക്കും ഒരേ പോലെ ആവേശം നൽകുന്ന ഒന്നാണ്. മമ്മൂട്ടി- ദുൽഖർ വിശേഷങ്ങൾ സിനിമാപ്രേമികൾ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനുവേണ്ടി വലിയ കാത്തിരിപ്പാണ് പ്രേക്ഷക സമൂഹത്തിന് ഇപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ ഇരുവരെയും സംബന്ധിക്കുന്ന പുതിയ റിപ്പോർട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പല താരങ്ങളും ഇരുവരുടെയും ബന്ധത്തെക്കുറിച്ചും ഇടപെടലിനെക്കുറിച്ചും തുറന്നു പറഞ്ഞിട്ടുള്ളത് ആരാധകർക്ക് വലിയ ആവേശം ആയിട്ടുള്ള കാര്യങ്ങളാണ്. ഇപ്പോഴിതാ മലയാളത്തിൽ വളർന്നുവരുന്ന അഭിനേതാവ് ഇരു സൂപ്പർ താരങ്ങളെക്കുമുള്ള അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
ദുൽഖറിനെയും മമ്മൂട്ടിയുടെയും ഒരേപോലെ ഇഷ്ടമുള്ള കാര്യമെന്താണ് എന്ന ആരാധകന്റെ ചോദ്യത്തിനാണ് ഷാനി മറുപടി പറഞ്ഞത്. വെറും രണ്ടു വാക്കിലുള്ള ഷാനി ഷാക്കിയുടെ മറുപടി ആരാധകർക്ക് ഒരു ആവേശം പകരുന്ന ഒന്നാണ്. ആരാധകൻ ചോദ്യത്തിന്റെ kindness and caring എന്നാണ് ഷാനി മറുപടി നൽകിയത്. പൊതുപരിപാടികളിലും മറ്റുമായി മമ്മൂട്ടിയും ദുൽഖറും പങ്കെടുക്കുമ്പോൾ ഇരുവരുടെയും പെരുമാറ്റം ഏവരും വളരെ കൗതുകത്തോടെ നോക്കി കാണാറുണ്ട്. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾക്കു വരെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇരു സൂപ്പർതാരങ്ങളും ഒന്നിയ്ക്കുന്ന ഒരു ചിത്രത്തിന് വേണ്ടി വലിയ പ്രേക്ഷകസമൂഹം ആണ് കാത്തിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും ദുൽഖറിനും മമ്മൂട്ടിക്കും നിരവധി ആരാധകർ ഉള്ളതിനാൽഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് വളരെ വലിയ സ്വീകാര്യത ലഭിക്കുമെന്ന കാര്യവും ഉറപ്പാണ്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.