കേരളത്തിന് അഭിമാനമായി ഒരു വനിതാ പൈലറ്റ് കൂടി എത്തിയിരിക്കുകയാണ്. കേരളത്തിലെ തീരദേശത്തു നിന്നുള്ള ആദ്യ വനിതാ പൈലറ്റ് ആയി എത്തിയിരിക്കുന്നത് തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ്. ഇപ്പോഴിതാ ജെനിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നരിക്കുന്നത് മലയാള സിനിമയുടെ പുതിയ തലമുറയിലെ യുവ താരങ്ങളിൽ ഒരാളായ ഷെയിൻ നിഗം ആണ്. തന്റെ ഫേസ്ബുക് പേജിൽ ഇട്ട ഒരു കുറിപ്പിലൂടെ ആണ് ഷെയിൻ നിഗം ജെനിക്ക് ആശംസകൾ അറിയിച്ചത്. ഷെയിൻ നിഗം കുറിച്ച വാക്കുകൾ ഇപ്രകാരം, ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്. എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കി ചരിത്രം രചിക്കുകയാണ് ഈ മിടുക്കി. ജെനി ജെറോമിന് അഭിനന്ദനങ്ങൾ.
ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഈ പെണ്കരുത്തിനു അഭിനന്ദനങ്ങളുമായി എത്തുകയാണ്. അതേ സമയം കയ്യിൽ ഒട്ടറെ ചിത്രങ്ങളുമായി തിരക്കിലാണ് ഷെയിൻ നിഗമും. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഈ യുവ നടൻ, അന്തരിച്ചു പോയ പ്രശസ്ത മലയാള നടൻ അബിയുടെ മകൻ ആണ്. ടി കെ രാജീവ് കുമാർ ഒരുക്കുന്ന ബർമുഡ, ശരത് മേനോന്റെ വെയിൽ, സാജിദ് യഹിയ ഒരുക്കുന്ന ഖൽബ്, ദേവൻ ഒരുക്കുന്ന പൈങ്കിളി, ജിയോ വി ഒരുക്കുന്ന കുർബാനി, ജീവൻ ജോജോ ഒരുക്കുന്ന ഉല്ലാസം എന്നിവയാണ് ഷെയിൻ അഭിനയിച്ചു ഇനി പ്രേക്ഷകരുടെ മുന്നിൽ വരാനുള്ള ചിത്രങ്ങൾ.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.