കൂടുതൽ ജില്ലകൾ സി കാറ്റഗറിയിൽ എത്തിയതിന്റെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരം കൂടാതെ ഒട്ടേറെ ജില്ലകളിൽ തീയേറ്ററുകൾ അടക്കുകയാണ്. ആ സാഹചര്യത്തിൽ നാളെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ഷെയിൻ നിഗം ചിത്രമായ വെയിൽ റിലീസ് മാറ്റുകയാണ് എന്ന് നിർമ്മാതാവ് ജോബി ജോർജ് അറിയിച്ചു. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്ന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. അധികം വൈകാതെ തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തും എന്നും നിർമ്മാതാവ് അറിയിച്ചിട്ടുണ്ട്. യുവ പ്രേക്ഷകരെ ലക്ഷ്യം വെച്ചു ഒരുക്കിയ ചിത്രമാണ് വെയിൽ. നവാഗതനായ ശരത് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയ്ലർ മമ്മൂട്ടി ആണ് റിലീസ് ചെയ്തത്.
ഷൈൻ നിഗം, ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരും, ഇവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരുമാണ് ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. സിദ്ധാർഥ് എന്ന കഥാപാത്രം ആയാണ് ഷെയിൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തമിഴിൽ പ്രശസ്തനായ പ്രദീപ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ 6 പാട്ടുകൾ ആണുള്ളത്. സംവിധായകൻ തന്നെ രചന നിർവ്വഹിച്ച വെയിലിൽ സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഷാസ് മുഹമ്മദ് ക്യാമറ ചലിപ്പിച്ച വെയിൽ എഡിറ്റ് ചെയ്തത് പ്രവീണ് പ്രഭാകർ ആണ്. ജീവിതത്തിലെ വിഷമമേറിയ ഒട്ടേറെ സന്ദർഭങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്ന ഒരമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.