ഇന്നലെയാണ് യുവ താരം ഷെയിൻ നിഗം നായകനായി എത്തിയ ഉല്ലാസമെന്ന ചിത്രം റിലീസ് ചെയ്തത്. വലിയ പ്രേക്ഷക പ്രതീക്ഷകൾക്കിടയിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. യുവ പ്രേക്ഷകരെയാണ് ആദ്യ ദിനം ഈ ചിത്രം കൂടുതലായി ആകർഷിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന തരത്തിലുള്ള ഈ ചിത്രം വരും ദിവസങ്ങളിൽ കുടുംബ പ്രേക്ഷകരടക്കം സ്വീകരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കളിക്കുന്ന ഈ ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. കോമെഡിയും പ്രണയവും ജീവിതവും ആഘോഷവും വൈകാരിക നിമിഷങ്ങളുമെല്ലാം കൃത്യമായി കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നുണ്ട്.
https://www.facebook.com/ShaneNigamOfficial/videos/453984972729254
പേര് പോലെ തന്നെ പ്രേക്ഷകർക്ക് ഉല്ലാസം പകർന്നു നല്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ വിജയമെന്ന് പറയാം. ഷെയിൻ നിഗം, നായിക പവിത്ര ലക്ഷ്മി എന്നിവർ കാഴ്ച വെച്ച പ്രകടനവും കയ്യടി നേടുന്നുണ്ട്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്തിരിക്കുന്ന ഈ റൊമാന്റിക് ഫൺ എന്റെർറ്റൈനെർ രചിച്ചിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ്. സ്വരൂപ് ഫിലിപ് ദൃശ്യങ്ങളൊരുക്കിയ ഉല്ലാസം എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺ കുട്ടിയും ഇതിനു വേണ്ടി ഗാനങ്ങളൊരുക്കിയത് ഷാൻ റഹ്മാനുമാണ്. ഉല്ലാസത്തിനു വേണ്ടി മനോഹരമായ പശ്‌ചാത്തല സംഗീതം നൽകിയത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ ഗോപി സുന്ദറാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.