പ്രശസ്ത എഡിറ്റർ ആയ ബി അജിത് കുമാർ സംവിധായകനായി അരങ്ങേറുന്ന ഈട എന്ന ചിത്രം നാളെ മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് വളർന്നു വരുന്ന യുവ താരം ആയ ഷെയിൻ നിഗമും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടി നിമിഷ സജയനും ആണ്. അടുത്തിടെ അന്തരിച്ചു പോയ മിമിക്രി കലാകാരനും നടനുമായിരുന്ന അബിയുടെ മകൻ ആണ് ഷെയിൻ നിഗം. കിസ്മത്, കെയർ ഓഫ് സൈറ ഭാനു, പറവ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇപ്പോൾ തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ഈ യുവ നടന് കഴിഞ്ഞിട്ടുണ്ട്. ഒരു റിയലിസ്റ്റിക് ആയ പ്രണയ കഥയാണ് ഈട പറയുന്നത് എന്നാണ് സൂചന. നോർത്ത് മലബാറിന്റെ രാഷ്ട്രീയ പശ്ചാത്തലം കൂടി ഈ ചിത്രത്തിൽ കേറി വരുന്നുണ്ട് എന്നാണ് ട്രൈലെർ നൽകുന്ന സൂചന.
ഏതായാലും ചിത്രം നാളെ മുതൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ശർമിള രാജ നിർമ്മിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ബി അജിത് കുമാർ തന്നെയാണ്. സുരഭി ലക്ഷ്മി, അലെൻസിയർ, പി ബാലചന്ദ്രൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, സുധി കോപ്പ, രാജേഷ് ശർമ്മ, ഷെല്ലി കിഷോർ, സുനിത സി വി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു . ഈടയുടെ ട്രൈലെർ മികച്ച പ്രേക്ഷക പ്രതികരണം നേടി എടുത്തിരുന്നു.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.