യുവ താരം ഷെയിൻ നിഗമിനെ ചുറ്റിപറ്റി വിവാദങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത് എങ്കിലും പ്രശ്നങ്ങൾ എല്ലാം വേഗം തന്നെ തീർന്നു ഷെയിൻ നിഗമിനെ വീണ്ടും വെള്ളിത്തിരയിൽ ഉടനെ തന്നെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും. നിർമ്മാണത്തിൽ ഇരിക്കുന്ന വെയിൽ, കുർബാനി, ഉല്ലാസം എന്നീ ചിത്രങ്ങൾ കൂടാതെ വലിയ പെരുന്നാൾ എന്ന ഷെയിൻ നിഗം ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനു പുറമെ ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സാജിദ് യഹിയ ഒരുക്കുന്ന പുതിയ ചിത്രമായ ഖല്ബിലും ഷെയിൻ നിഗം ആണ് നായകൻ.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് ഈ ചിത്രത്തിൽ ഷെയിൻ നിഗം ഒരു ഗാനവും ആലപിക്കുന്നുണ്ട് എന്നാണ്. സംഗീതം വളരെയധികം ഇഷ്ട്ടമുള്ള ഷെയിൻ നിഗമിന്റെ കുട്ടികാലത്തെ ആഗ്രഹം ഒരു ഗായകൻ ആവണം എന്നായിരുന്നു. അമൃത ചാനെൽ നടത്തിയ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആയ സൂപ്പർ സ്റ്റാർ ജൂനിയറിൽ ഓഡിഷന് പോയിട്ടുള്ള താരവുമാണ് ഷെയിൻ നിഗം. എന്നാൽ അന്ന് അദ്ദേഹത്തിന് അവിടെ സെലക്ഷൻ കിട്ടിയില്ല. കുഞ്ഞു ഷെയിൻ നിഗം അന്ന് ഓഡിഷന് പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോൾ ഖൽബ് എന്ന സിനിമയിൽ പാടുക കൂടി ചെയ്യുന്നതോടെ വർഷങ്ങൾ ആയുള്ള ഷെയിൻ നിഗമിന്റെ മോഹമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. ഈ ചിത്രത്തിന് വേണ്ടി ഷെയിൻ പാടിയ ഗാനം അധികം വൈകാതെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഖൽബിൽ നിന്ന് ചില കാര്യങ്ങൾ പറയാൻ താൻ വരുന്നു എന്നും ഒരു ചെറിയ സർപ്രൈസ് ഉണ്ടെന്നും പറഞ്ഞു ഷെയിൻ നിഗം തന്നെയാണ് താൻ പാടുന്നു എന്ന സൂചന നൽകി ഒരു വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.