യുവ അഭിനേതാക്കളിൽ ഏറെ ശ്രദ്ധേയനായ അഭിനേതാവ് എന്ന് തന്നെ ഷൈൻ നിഗത്തെ വിളിക്കാം. ബാലതാരമായി ടിവി സീരിയലുകളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയ ഷൈൻ നിഗം പിന്നീട് കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുകയായിരുന്നു. സാമൂഹിക പ്രാധാന്യമുള്ള വിഷയം പറഞ്ഞ ചിത്രം വളരെയേറെ ചർച്ചയായി മാറിയപ്പോൾ ചിത്രത്തിലെ ഷൈനിന്റെ പ്രകടനവും ശ്രദ്ധയാകർഷിച്ചു. പിന്നീട് കഴിഞ്ഞ വർഷങ്ങളിൽ മികച്ച ചിത്രങ്ങളുമായി ഷൈൻ വീണ്ടും പ്രേക്ഷകർക്കു മുൻപിൽ എത്തി. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിൽ ദുൽഖർ സൽമാനോടൊപ്പം എത്തി ഷൈൻ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് നായകനായി എത്തിയ ഈട തുടങ്ങിയ ചിത്രങ്ങൾ മികച്ച നിരൂപകപ്രശംസയും വിജയവും നേടി. ദിലീഷ് പോത്തനും നസ്രിയയും നിർമ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങളിലാണ് ഉണ്ടായത്. ഇപ്പോഴിതാ ഷൈനിന്റെ പുതിയ ചിത്രത്തിൻറെ വിവരങ്ങൾകൂടി പുറത്ത് വരികയാണ്.
പൈങ്കിളി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം റൊമാൻറിക് – കോമഡി ചിത്രമായാണ് ഒരുക്കുന്നത്. ചിത്രത്തിൽ ഒരു നൃത്ത കലാകാരന്റെ വേഷത്തിലാണ് ഷൈൻ നിഗം എത്തുക. ചിത്രത്തിൽ ഷൈനിനോടൊപ്പം യുവതാരങ്ങൾ അണിനിരക്കും. ചിത്രത്തിനായി ഷൈൻ നിഗം വലിയ മേക്കോവർ തന്നെ നടത്തും. ചിത്രത്തിനായി ഭാരം വർദ്ധിപ്പിച്ച പുതിയ ഒരു ഷൈൻ നിഗത്തെ ആയിരിക്കും പ്രേക്ഷകർക്ക് ചിത്രത്തിലൂടെ കാണാനാവുക. ചിത്രത്തിനായി ഷൈൻ നൃത്തവും അഭ്യസിക്കുന്നുണ്ട്. നവാഗതാനായ ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കും. അടുത്ത വർഷം ആദ്യത്തോടെയായിരിക്കും ചിത്രം തീയേറ്ററുകളിൽ എത്തുക.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.