മലയാള സിനിമയിലെ പ്രമുഖ യുവ താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം. അടുത്തിടെ ഷെയിൻ നിഗമമായി ബന്ധപ്പെട്ടു ഉണ്ടായ ചില വിവാദങ്ങൾ മലയാള സിനിമയെ പിടിച്ചൊന്നു കുലുക്കി എങ്കിലും പ്രതിഭാധനനായ ഈ യുവ താരത്തിന് കുലുക്കമില്ല. കിസ്മത് മുതൽ ഇങ്ങോട്ടു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്, ഓള് തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ നടന്റെ വലിയ പെരുന്നാൾ എന്ന ചിത്രം ഈ ക്രിസ്മസിന് റിലീസ് ചെയ്യാൻ പോവുകയാണ്. വിവാദങ്ങൾ അവസാനിച്ച ശേഷം വെയിൽ, കുർബാനി, ഉല്ലാസം, ഖൽബ് തുടങ്ങിയ ഷെയിൻ നിഗം ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ രണ്ടു ചിത്രം നിർമ്മിക്കാനും തനിക്കു ആഗ്രഹം ഉണ്ടെന്നു പറയുകയാണ് ഷെയിൻ നിഗം.
ഓൺലുക്കേഴ്സ് മീഡിയയോട് മനസ്സ് തുറക്കവേ ആണ് ഷെയിൻ നിഗം തന്റെ ഈ ആഗ്രഹം വെളിപ്പെടുത്തിയത്. മലയാള സിനിമയിൽ വളരെയധികം അനുഭവ പരിചയമുള്ള രണ്ടു നവാഗത സംവിധായകർ ഒരുക്കാൻ പോകുന്ന രണ്ടു ചിത്രങ്ങൾ ആയിരിക്കും താൻ നിർമ്മിക്കുക എന്ന് പറഞ്ഞ ഷെയിൻ ആ ചിത്രങ്ങളുടെ പേരുകളും വെളിപ്പെടുത്തി. ഒരു ചിത്രത്തിന്റെ പേര് സിംഗിൾ എന്നാണെങ്കിൽ മറ്റേ ചിത്രത്തിന്റെ പേര് സാരമണി കോട്ട എന്നാണ്. ഈ ചിത്രങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും എന്നും ഷെയിൻ നിഗം പറയുന്നു. ഏതായാലും നിർമ്മാതാവായും മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് ഈ യുവ താരം. മുകളിൽ പറഞ്ഞ രണ്ടു ചിത്രങ്ങളിൽ ഷെയിൻ നിഗം തന്നെയാണോ നായകനായി എത്തുക എന്നത് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.