ഫീൽ ഗുഡ് സിനിമകളുടെ തമ്പുരാൻ പ്രിയദർശൻ തന്റെ കംഫർട്ട് സോൺ പൊട്ടിച്ച് പുറത്തുവന്ന് ഡാർക്ക് ത്രില്ലർ സമ്മാനിച്ചു പ്രേക്ഷകനെ ഞെട്ടിച്ച ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’.ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ദിഖ് , ജീൻ പോൾ ലാൽ തുടങ്ങിയ മികവുറ്റ താരങ്ങളെ വളരെ കൈയ്യടക്കത്തോട് കൂടിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. യുവ പോലീസുകാരനായ രാഹുൽ നമ്പ്യാർ എന്ന കഥാപാത്രമാണ് ചിത്രത്തിൽ ഷെയ്ൻ നിഗം അവതരിപ്പിച്ചത്. ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ ഷെയ്ൻ നിഗത്തിന്റെ മികച്ച അവതരണവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രം മികച്ച അഭിപ്രായവുമായി മുന്നോട്ടു പോകുമ്പോൾ നടൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.” കൊറോണ പേപ്പേഴ്സ് കണ്ട് വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നു, ചിത്രം നിങ്ങളുടെ ഏറ്റവും അടുത്ത തീയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നു” എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജോലിയിൽ പ്രവേശിച്ച രാഹുൽ നമ്പ്യാർ എന്നn കഥാപാത്രത്തിന്റെ സർവീസ് റിവോൾവർ മോഷണം പോകുന്നതും, റിവോൾവർ കണ്ടെത്തുന്നതിനിടെ നഗരത്തെ നടുക്കിയ കുറ്റകൃത്യത്തിൽ ആ റിവോൾവർ ഉൾപ്പെടുന്നതും ഒടുവിൽ കുറ്റവാളിയിലേക്ക് പൊലീസ് എങ്ങനെ യാത്ര ചെയ്യുന്നു എന്നു തുടങ്ങിയ രണ്ട് പോയിന്റുകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ഒരു പാട്ടുപോലും ചിത്രത്തിൽ ഉൾപ്പെടുത്താതെ പൂർണമായും ത്രില്ലർ സ്വഭാവത്തോടുകൂടിയാണ് കൊറോണ പേപ്പേഴ്സ് പ്രിയദർശൻ ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സ്ട്രേ ഡോഗ്സ് എന്ന ചിത്രത്തെ കേന്ദ്രീകരിച്ച് തമിഴിലിറങ്ങിയ ‘എട്ടു തോട്ടൈകൾ’ എന്ന തമിഴ് ചിത്രമാണ് മലയാളത്തിലേക്ക് പ്രിയദർശൻ ഒരുക്കിയിരിക്കുന്നത്. ‘എട്ടുതോട്ടൈകൾ’ ഒരുക്കിയ ശ്രീഗണേഷിന്റേതാണ് കൊറോണ പേപ്പേഴ്സിന്റെയും കഥ തയ്യാറാക്കിയിരിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.