കേരളത്തിൽ മികച്ച റിലീസ് നേടി ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന വേല. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ക്രൈം ഡ്രാമയാണ് വേല എന്നുള്ള സൂചനയാണ് ഇതിന്റെ ടീസറുകൾ, ട്രൈലെർ എന്നിവ നൽകുന്നത്. അത്കൊണ്ട് തന്നെ ഒരു വലിയ തീയറ്റർ അനുഭവം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. സണ്ണി വെയ്ൻ, ഷെയ്ൻ നിഗം എന്നിവർ പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു പോലീസ് കണ്ട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കഥ പറയുന്നത്. ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഓഫീസറായി ഷെയ്ൻ നിഗമെത്തുമ്പോൾ, മല്ലികാർജ്ജുനൻ എന്നാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ പേര്.
സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്, ബാദുഷ പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അതിഥി ബാലൻ, സിദ്ധാർഥ് ഭരതൻ, നമൃത എം വി തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. എം സജാസ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം ശശിയാണ്. സാം സി എസ് ഈണമിട്ട ഇതിലെ ഒരു ഗാനം ഇതിനോടകം സൂപ്പർ ഹിറ്റായിട്ടുണ്ട്. സുരേഷ് രാജൻ കാമറ ചലിപ്പിച്ച വേല എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് ഭുവനേന്ദ് ആണ്. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഷെയ്ൻ നിഗം എത്തുന്ന ചിത്രമാണ് വേല എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സണ്ണി വെയ്ൻ- ഷെയ്ൻ നിഗം ടീമിന്റെ ഗംഭീര പ്രകടനമായിരിക്കും ഇതിന്റെ ഹൈലൈറ്റെന്നാണ് സൂചന.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.