യുവ താരങ്ങളായ ഷെയിൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ചിത്രമാണ് വേല. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർക്കായി പങ്കു വെച്ചത്. ശ്യാം ശശി സംവിധാനം ചെയ്യുന്ന ഈ ചിത്രം, ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ഒരു ചിത്രം കൂടിയാണ്. തന്റെ കരിയറിൽ ആദ്യമായി ഷെയിൻ നിഗം പോലീസ് വേഷത്തിലെത്തുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. പോലീസ് വേഷത്തിലുള്ള ഷെയിൻ നിഗമിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എം സജാസ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുന്നത്, ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷയാണ്.
പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രീകരണം നടക്കുന്ന ഈ സിനിമയിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വിക്രം വേദ, കൈദി, ഒടിയൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സാം സി എസ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സുരേഷ് രാജൻ, എഡിറ്റിംഗ് ചെയ്യുന്നത് മഹേഷ് ഭുവനേന്ദ് എന്നിവരാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രമാണ് സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് തൊട്ടു മുൻപ് നിർമ്മിച്ച ചിത്രം. ഒടിടി റീലിസായി എത്തിയ ഈ ചിത്രം നവാഗതയായ രതീനയാണ് സംവിധാനം ചെയ്തത്.
ഫോട്ടോ കടപ്പാട്: Shinihas
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.