മലയാളി യുവ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായ ഷെയിൻ നിഗം നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം നാളെ കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ഒരു കംപ്ലീറ്റ് ഫൺ റൊമാന്റിക് എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഷെയിൻ നിഗമിന്റെ കരിയറിലെ തന്നെ ആദ്യത്തെ പക്കാ ഫൺ ഫിലിമായാണ് എത്തുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, അതുപോലെ പെണ്ണെ പെണ്ണെ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ഒരടിപൊളി ഗാനത്തിന്റെ വീഡിയോ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. അതിനു പിന്നാലെയെത്തിയ ഒരു മനോഹരമായ പ്രണയ ഗാനവും, റാപ് സോങ്ങും അതുപോലെ രസകരമായ പ്രമോഷൻ വീഡിയോകളും യുവ പ്രേക്ഷകർ ഏറ്റെടുത്തു.
പ്രണയവും ആക്ഷനും കോമെഡിയുമെല്ലാം ഉൾപ്പെടുത്തിയാണ്, നവാഗതനായ ജീവൻ ജോജോ ഉല്ലാസം സംവിധാനം ചെയ്തിരിക്കുന്നത്. സ്വരൂപ് ഫിലിപ് ദൃശ്യങ്ങളൊരുക്കിയ ഉല്ലാസം എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺ കുട്ടിയും ഇതിനു വേണ്ടി ഗാനങ്ങളൊരുക്കിയത് ഷാൻ റഹ്മാനുമാണ്. ഗോപി സുന്ദറാണ് ഉല്ലാസത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത്. പവിത്ര ലക്ഷ്മി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രവീൺ ബാലകൃഷ്ണൻ രചിച്ചിരിക്കുന്ന ഈ ചിത്രം ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, പ്രോമോ വീഡിയോ എന്നിവയിലൂടെ വന്ന ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, വിജയ് ദേവാരക്കോണ്ട പരാമർശങ്ങൾ ഏറെ വൈറലായി മാറിയിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.