മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ യുവതാരമാണ് ഷെയ്ൻ നിഗം. വളരെ സ്വാഭാവികമായുള്ള അഭിനയം തന്നെയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളിൽ നിറഞ്ഞു നിന്ന ഷെയ്ൻ തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. പല കാരണങ്ങൾ കൊണ്ട് താരം അഭിനയിച്ചു കൊണ്ടിരുന്ന വെയിൽ എന്ന സിനിമയുടെ ചിത്രീകരണം മുടങ്ങുകയും നിർമ്മാതാവിന് നഷ്ട പരിഹാരം നൽകുവാൻ ഷെയ്നോട് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. നിർമ്മാതാക്കളുടെ സംഘടന ഷെയ്ൻ ചിത്രങ്ങൾ നിർമ്മിക്കില്ല എന്ന നിലപാടും എടുത്തിരുന്നു. ഒടുക്കം അമ്മ സംഘടന ഇടപെടുകയും എല്ലാം പ്രശ്നങ്ങളും പരിഹരിക്കുകയും മുടങ്ങി പോയ ചിത്രങ്ങൾ ഷെയ്ൻ പൂർത്തിയാക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഷെയ്നിന്റെ നിലപാടിനെ പിന്തുണച്ചും എതിർത്തും ഒരുപാട് വ്യക്തികൾ രംഗത്ത് എത്തിയിരുന്നു.
വിവാദങ്ങൾക്ക് എല്ലാം വിട പറഞ്ഞുകൊണ്ട് പുരസ്‌ക്കാര നേട്ടത്തിലൂടെ വിരോധികൾക്കുള്ള മറുപടിയുമായി ഷെയ്ൻ വന്നിരിക്കുകയാണ്. ചെന്നൈയിൽ നടന്ന ബിഹൈൻഡ് വുഡ്‌സ് ഗോൾഡ് മെഡൽസ് എന്ന പുരസ്‌കാര ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരമാണ് ഷെയ്നിനെ തേടിയെത്തിയത്. ഇഷ്‌ക്, കുമ്പളങ്ങി നെറ്റ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തെ അര്ഹനാക്കിയത്. ഇതിന് മുൻപ് മലയാളത്തിൽ നിന്ന് നിവിൻ പോളി, ദുല്ഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. ബിഹൈൻഡ് വുഡ്‌സ് ചടങ്ങിൽ നിന്ന് തെലുഗ് നടൻ വിജയ് ദേവരകൊണ്ടയുമായുള്ള ചിത്രവും തന്റെ ഫേസ്ബുക്ക് പേജിൽ ഷെയ്ൻ പങ്കുവെച്ചിട്ടുണ്ട്. തെലുഗിൽ മികച്ച നടനുള്ള പുരസ്കാരം ഡിയർ കോമറേഡിലെ പ്രകടനത്തിന് വിജയ്ക്ക് ലഭിക്കുകയുണ്ടായി. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അവാർഡ് നിശകളിൽ ഒന്നാണ് ബിഹൈൻഡ് വുഡ്‌സ് ഗോൾഡ് മെഡൽ.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.