അഭിനേതാവ് എന്ന നിലയിലും ഒരു താരം എന്ന നിലയിലും എല്ലാം ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വളർച്ച കൈ വരിച്ചു കൊണ്ടിരിക്കുന്ന യുവ താരങ്ങളിൽ ഒരാൾ ആണ് ഷെയിൻ നിഗം. അന്തരിച്ചു പോയ പ്രശസ്ത നടനും മിമിക്രി താരവുമായിരുന്ന അബിയുടെ മകൻ ആണ് ഷെയിൻ നിഗം. പറവ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതിയാണ് ഈ നടൻ നേടിയെടുത്തത്. ഷെയിൻ നായകൻ ആയി ഇനി റിലീസ് ചെയ്യാൻ ഉള്ള വലിയ പെരുന്നാൾ എന്ന ചിത്രവും വലിയ പ്രതീക്ഷകളോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു സഹായാഭ്യർത്ഥനയുമായാണ് ഷെയിൻ നിഗം എത്തിയിരിക്കുന്നത്. തന്റെ വാപ്പച്ചി തനിക്കു സമ്മാനിച്ച ഒരു വാച്ച് നഷ്ടപ്പെട്ട് പോയി എന്നും അത് വീണ്ടെടുക്കാൻ സഹായിക്കണം എന്നുമാണ് ഷെയിൻ അപേക്ഷിക്കുന്നത്.
അബി ഒരു ഗൾഫ് യാത്രക്ക് ശേഷം മകന് സമ്മാനമായി നൽകിയ വാച്ച് ആണത്. ഒരു നിധി പോലെയാണ് താൻ വാച്ച് കൊണ്ട് നടന്നത് എന്നും ഷെയിൻ പറയുന്നു. എന്നാൽ ഒരു ഫോട്ടോഷൂട്ടിനിടെയാണ് ആ വാച്ച് നഷ്ടപെട്ടത്. വനിതാ മാഗസിന്റെ കവർ ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെ ആണ് ആ വാച്ച് നഷ്ടപെട്ടത്. ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ആയാണ് ഫോട്ടോഷൂട്ട് നടന്നത്. അതിനിടെ എവിടെ വെച്ചോ വാച്ച് നഷ്ട്ടപെട്ടു പോവുകയായിരുന്നു. വാപ്പയുടെ ആ സമ്മാനം നഷ്ട്ടപെട്ടു പോയതിൽ ഷെയിൻ അതീവ ദുഃഖിതൻ ആണ്. അതുകൊണ്ടു തന്നെ ആർക്കെങ്കിലും ആ വാച്ച് കിട്ടിയാൽ തിരികെ ഏൽപ്പിക്കണം എന്നും ഷെയിൻ പറയുന്നു. കാസിയോ എടിഫിസി എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പ് ഉള്ള വാച്ച് ആണ് അബി മകന് സമ്മാനമായി നൽകിയത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.