മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഒരു ത്രില്ലർ ചിത്രമായി ഒരുക്കുന്ന കൊറോണ പേപ്പേഴ്‌സിൽ യുവ താരം ഷെയ്ൻ നിഗമാണ് നായകൻ. പ്രിയദർശൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നതും. ഈ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്. ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ കൊറോണ പേപ്പേഴ്‌സിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഗായത്രി ശങ്കറാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഷെയ്ൻ നിഗം, ഗായത്രി ശങ്കർ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
എം എസ് അയ്യപ്പൻ നായർ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ദിവാകർ എസ് മണിയാണ്. മനു ജഗത് കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ എം ബാദുഷയാണ്. ഇത് കൂടാതെ ഇനി വരാനുള്ള ഷെയ്ൻ നിഗം ചിത്രമാണ് ബെർമുഡ. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ബെർമുഡ നവംബറിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടെ രചനയില്‍ ഒരുങ്ങിയ ഈ ചിത്രത്തിൽ ഷെയ്ൻ നിഗമിനൊപ്പം വിനയ് ഫോർട്ടും പ്രധാന വേഷം ചെയ്യുന്നു. ഇന്ദുഗോപനെന്ന കഥാപാത്രമായി ഷെയ്ൻ നിഗമഭിനയിച്ച ഈ ചിത്രത്തിൽ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയായാണ് വിനയ് ഫോർട്ട് എത്തുന്നത്.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.