മലയാളത്തിന്റെ യുവ താരമായ ഷെയ്ൻ നിഗം തന്റെ കരിയറിൽ ആദ്യമായി ഒരു പോലീസ് കഥാപാത്രം ചെയ്യുകയാണിപ്പോൾ. ഷെയ്‍ന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന ‘വേല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. നവാഗതനായ സഹാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഷെയ്ൻ നിഗമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാക്കി വേഷത്തിൽ എത്തുന്ന ഷെയ്ൻ നിഗമിന്റെ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷെയ്ൻ നിഗം അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത് ടി കെ രാജീവ് കുമാർ ഒരുക്കിയ ബർമുഡ എന്ന ചിത്രമാണ്. അതിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
ഓഗസ്റ്റ് 19 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായി മലയാളത്തിന്റെ മഹാനടൻ മോഹൻലാല്‍ ഒരു ഗാനം പാടിയിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്നാണ് ഷെയ്ൻ നിഗമവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിനയ് ഫോർട്ടും പ്രധാന വേഷം ചെയ്യുന്ന, കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിൽ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും അഭിനയിക്കുന്നു. ഏതായാലും വേല എന്ന ചിത്രത്തിലൂടെ ആദ്യമായി പോലീസ് വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഷെയ്ൻ നിഗം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.