യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഷെയ്ൻ നിഗവും നായികാ വേഷം ചെയ്യുന്ന
വൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ശക്തമായ ഒരു പ്രണയ കഥയാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുക.
വലിയ മുതൽമുടക്കിലാണ് ഈ ചിത്രം പൂർത്തിയായിരിക്കുന്നത് എന്നാണ് സൂചന. വ്യത്യസ്ഥമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തിൽ ജോണി ആൻ്റണി സുരേഷ് കൃഷ്ണ, ജോയ്മത്യൂ, മധുപാൽ, കെ.യു .മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും നിർണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
നിഷാദ് കോയ തിരക്കഥ രചിച്ച ഈ ചിത്രത്തിൻ്റെ സംഗീതം -വി. നന്ദഗോപാൽ, ഛായാഗ്രഹണം -രവിചന്ദ്രൻ, എഡിറ്റർ – ആകാശ് ജോസെഫ് വർഗീസ്, കലാസംവിധാനം – പ്രശാന്ത് മാധവ്. കോഴിക്കോട്, മൈസൂർ, ഹൈദ്രാബാദ്, ജയ്പ്പൂർ എന്നിവിടങ്ങളിലായി നൂറു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജനുവരി മധ്യത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.