ഷെയ്ന് നിഗത്തെ നായകനാക്കി ഷാജി എന് കരുണ് സംവിധാനം ചെയ്യുന്ന ‘ഓള്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്. ദൃശ്യം സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്ന്ന എസ്തര് അനിലാണ് ചിത്രത്തിലെ നായിക.പ്രശസ്ത എഴുത്തുകാരന് ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. എ.വി.എ പ്രൊഡക്ഷന്സിന്റെ ബാനറില് അനൂപ് വാസവനാണ് ചിത്രം നിര്മ്മിക്കുന്നത്. റായ് ലക്ഷ്മി, ഇഷ തല്വാര്, കനി കുസൃതി എന്നിവരും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നു. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.
‘കുഴലി’ എന്ന തമിഴ്ചിത്രത്തിലാണ് എസ്തർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകനായ ‘കലൈ’യാണ്. മൊബൈൽ ഫോണിന് റേഞ്ചില്ലാത്ത ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. നന്നായി പഠിക്കുന്ന രണ്ടുപേർക്കിടയിൽ സംഭവിക്കുന്ന പ്രണയവും ദുരന്തവുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കാക്കമുട്ടൈ’ സിനിമയിൽ അഭിനയിച്ച വിഘ്നേഷാണ് എസ്തറിന്റെ നായികയായി എത്തുന്നത്.
അതേസമയം ഹലീദ ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ യാണ് എസ്തർ നായികയാവുന്ന മറ്റൊരു തമിഴ് ചിത്രം. പൂവരശം പീപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ഹലീദ ഷമീം. രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ രണ്ടുവർഷങ്ങൾക്ക് മുൻപ് തന്നെ ചിത്രീകരിച്ചിരുന്നു. രണ്ടാം ഷെഡ്യൂള് ഉടൻ ആരംഭിക്കും.
2010ല് പുറത്തിറങ്ങിയ നല്ലവന് എന്ന ചിത്രത്തില് മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് എസ്തർ സിനിമാലോകത്തിലേക്ക് ചുവടുവെച്ചത്. പീന്നീട് ഒരു നാള് വരും എന്ന ചിത്രത്തിലും ദൃശ്യത്തിലും മോഹന്ലാലിന്റെ മകളായി വേഷമിട്ടു. ദൃശ്യത്തിന്റെ തമിഴ്,തെലുങ്ക് റീമേക്കിലും എസ്തർ തന്നെയാണ് അതേ വേഷം അഭിനയിച്ചത്. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണിപ്പോൾ എസ്തർ.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.