ഷെയിൻ നിഗം വിവാദം മലയാള സിനിമയിൽ കൂടുതൽ പ്രശ്നങ്ങൾക്ക് ആണ് വഴിവെക്കുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ കഴിഞ്ഞ നവംബർ 27 നു നടന്ന നിർമ്മാതാക്കളുടെ യോഗത്തിൽ വെച്ച് വെയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജും കുർബാനി എന്ന ചിത്രത്തിന്റെ നിർമ്മാതാവ് മഹാ സുബൈറും തമ്മിൽ കയ്യാങ്കളി ഉണ്ടായി. ഷെയിൻ നിഗം മുടി വെട്ടിയതുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ ജോബി ജോർജ്- മഹാ സുബൈർ പ്രശ്നം നിലനിന്നിരുന്നു എങ്കിലും ഈ കഴിഞ്ഞ മീറ്റിങ്ങിൽ ആണ് അത് കയ്യാങ്കളിയിൽ എത്തിച്ചേർന്നത്. ജോബി ജോർജിനെ മഹാ സുബൈർ തല്ലി എന്നും ആ വിഷയത്തിൽ ജോബി ജോർജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോബി ജോർജിന്റെ പരാതിയിൽ മഹാ സുബൈറിനെ വിളിച്ചു പോലീസ് മൊഴി രേഖപ്പെടുത്തും എന്നും പുതിയ വാർത്തകൾ പറയുന്നു.
രണ്ടു ദിവസം മുൻപാണ് ഈ സംഭവം ഉണ്ടായതു എങ്കിലും ഇന്ന് പ്രമുഖ ന്യൂസ് ചാനൽ ആയ റിപ്പോർട്ടർ ആണ് എക്സ്ക്ലൂസീവ് ആയി ഈ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വെയിൽ എന്ന ചിത്രത്തിലും കുർബാനി എന്ന ചിത്രത്തിലും ഷെയിൻ നിഗം ആണ് നായകൻ. മഹാ സുബൈർ നിർമ്മിക്കുന്ന കുർബാനിയിൽ അഭിനയിക്കാൻ ആണ് ഷെയിൻ നിഗം മുടി വെട്ടിയത് എന്നും അതുകൊണ്ടാണ് തന്റെ ചിത്രം വെയിൽ മുടങ്ങി പോയത് എന്നും ആരോപിച്ചു ആണ് ജോബി ജോർജ് ആദ്യം മഹാ സുബൈറിനോട് മോശമായ ഭാഷയിൽ സംസാരിച്ചത്. അതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിനു ശേഷം ഷെയിൻ നിഗം വിവാദവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇരുവരും നിർമ്മാതാക്കളുടെ മീറ്റിംഗിന് എത്തിയപ്പോൾ ആണ് കളി കാര്യമായതും ഇരുവരും തമ്മിൽ കയ്യാങ്കളി ഉണ്ടായതും. ഏതായാലും ഇപ്പോൾ രണ്ടു ചിത്രങ്ങളും ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്നാണ് നിർമ്മാതാക്കളുടെ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.