യുവ താരം ഷെയിൻ നിഗം ഉൾപ്പെട്ട മലയാള സിനിമയിലെ വിവാദം പതുക്കെ കെട്ടടങ്ങുകയാണ്. നിർമ്മാതാവ് ജോബി ജോർജുമായി ഷെയിൻ നിഗമിന് ഉണ്ടായ പ്രശ്നങ്ങളും അതിനെ തുടർന്ന് വെയിൽ, കുർബാനി, ഉല്ലാസം എന്നീ ഷെയിൻ നിഗം ചിത്രങ്ങളുമായി ബന്ധപെട്ടു ഉണ്ടായ വിവാദങ്ങളും നിർമ്മാതാക്കളുടെ സംഘടന ഷെയിൻ നിഗമിന് വിലക്കേർപ്പെടുത്തുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിച്ചിരുന്നു. എന്നാൽ അതിനു ശേഷം താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഈ വിഷയത്തിൽ ഇടപെട്ടതോടെ പ്രശ്ന പരിഹാരങ്ങൾക്കു തുടക്കമായി. മോഹൻലാലിൽ വിശ്വാസമാണെന്നും അദ്ദേഹത്തിന്റെ കീഴിലുള്ള അമ്മ സംഘടന എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് ഷെയിൻ നിഗമും തുറന്നു പറഞ്ഞു. തുടർന്ന് ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ നിഗം തീർക്കുകയും മോഹൻലാൽ തന്നെ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ചതോടെ വീണ്ടും ചർച്ചകൾ എങ്ങുമെത്താതെ പോവുമോ എന്ന സംശയമുയർന്നെങ്കിലും മോഹൻലാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിലൂടെ പ്രശ്നങ്ങൾ ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു.
വെയില്‍, ഖുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം രൂപ നല്‍കാനാണ് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഇന്നലെ തീരുമാനമായത്. ഇത് നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചിട്ടുണ്ട് എന്നും അവരുടെ തീരുമാനം ഇന്നോ നാളെയോ പറയുമെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു. രണ്ട് സിനിമകള്‍ക്കും കൂടി 32 ലക്ഷം നല്‍കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. വെയില്‍, ഖുര്‍ ബാനി സിനിമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയിന്‍ സമ്മതിച്ചതോടെ പ്രശ്നം തീരുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു. വിലക്ക് തുടരുന്നതിനാല്‍ ഡിസംബര്‍ മുതല്‍ ഷെയിന്‍ പുതിയ സിനിമകളില്‍ അഭിനയിച്ചിട്ടില്ല. പക്ഷെ ഇന്നോ നാളെയോ കൊണ്ട് പ്രശ്നം അവസാനിക്കുന്നതോടെ ഈ യുവ താരത്തിന് വീണ്ടും അഭിനയിച്ചു തുടങ്ങാം.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.