മലയാളത്തിലെ 50 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച് ആർ ഡി എക്സ്. റിലീസ് ചെയ്ത് 9 ദിവസങ്ങൾ കൊണ്ടാണ് ആർഡിഎക്സ് ഈ നേട്ടം സ്വന്തമാക്കിയത്. ഓഗസ്റ്റ് 25 ന് റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് ഏകദേശം 30 കോടിയോളം രൂപയുടെ ഗ്രോസ് കളക്ഷനാണ്. വിദേശ മാർക്കറ്റിൽ നിന്ന് 20 കോടി ഗ്രോസിലേക്കു കുതിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഏകദേശം 3 കോടി കളക്ഷൻ മാർക്ക് പിന്നിടുകയാണ്. കേരളത്തിൽ സെൻസേഷണൽ വിജയം നേടുന്ന ഈ ചിത്രം വിദേശത്തും അതിഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും 50 കോടി ക്ലബിൽ ഇടം പിടിച്ച പതിനെട്ടാമത്തെ ചിത്രമാണ് ആർഡിഎക്സ്.
ദൃശ്യം, പ്രേമം, ഒപ്പം, പുലി മുരുകൻ, എന്ന് നിന്റെ മൊയ്‌ദീൻ, ടു കൺഡ്രീസ്, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ്, ഹൃദയം, ഭീഷ്മ പർവ്വം, ജനഗണമന, മാളികപ്പുറം, രോമാഞ്ചം, 2018 എന്നിവയാണ് ഇതിന് മുൻപ് 50 കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രങ്ങൾ. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ആർഡിഎക്സ് സംവിധാനം ചെയ്തത് നവാഗതനായ നഹാസ് ഹിദായത്തും, രചിച്ചത് ഷബാസ്, ആദർശ് എന്നിവരും ചേർന്നാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ആക്ഷൻ ത്രില്ലറിന് സംഗീതമൊരുക്കിയത് സാം സി എസും, ആക്ഷൻ ഒരുക്കിയത് അൻപ്- അറിവ് ടീമുമാണ്.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
This website uses cookies.