കേരളത്തിലെ ആർ ഡി എക്സ് തരംഗം പകലോ രാത്രിയോ എന്നില്ലാതെ തുടരുന്ന കാഴ്ചയാണ് ഈ ഓണദിനങ്ങൾ നമ്മുക്ക് സമ്മാനിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം റിലീസ് ചെയ്ത ദിവസം ആദ്യ ഷോ മുതൽ തുടങ്ങിയ പടയോട്ടം കൂടുതൽ ശ്കതമാകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ റിലീസ് ചെയ്തതിലും കൂടുതൽ സ്‌ക്രീനുകളിലേക്കു പ്രദർശനം വർധിപ്പിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ചെറിയ സ്‌ക്രീനുകളിൽ നിന്ന് വലിയ സ്‌ക്രീനുകളിലേക്ക് മാറ്റിയ ഈ ചിത്രത്തിന് ഞെട്ടിക്കുന്ന എണ്ണം രാത്രികാല എക്സ്ട്രാ ഷോകളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ കൂട്ടിച്ചേർക്കാൻ തുടങ്ങിയ എക്സ്ട്രാ ഷോകൾക്ക് ഈ അഞ്ചാം ദിവസവും കുറവില്ല എന്നതാണ് സത്യം.
ഓരോ ദിവസവും ചാർട്ട് ചെയ്തതിലും 100 മുതൽ 150 വരെ എക്സ്ട്രാ ഷോകളാണ് ആർ ഡി എക്സ് ഇവിടെ കളിക്കുന്നത്. അതിൽ രാത്രി പന്ത്രണ്ട് മണി മുതൽ വെളുപ്പിന് മൂന്ന് മണിക്ക് വരെ എക്ട്രാ ഷോകൾ ചാർട്ട് ചെയ്ത് ഹൗസ്ഫുൾ ആയി കളിക്കുന്ന തീയേറ്ററുകളുണ്ട്. വമ്പൻ മാർജിനിൽ ലീഡ് എടുത്തു കൊണ്ടാണ് ഈ ഓണ പന്തയത്തിൽ ആർ ഡി എക്സ് കുതിപ്പ് തുടരുന്നത്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. ലാൽ, ബാബു ആന്റണി, ഐമ സെബാസ്റ്റിയൻ, മഹിമ നമ്പ്യാർ എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു. ഷബാസ്, ആദർശ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം ആഗോള ഗ്രോസ് ആയി 23 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയത്
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.