മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ തന്റെ കരിയറിൽ നൂറു സിനിമകൾ എന്ന അപൂർവ നേട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തു വരാനുള്ളത്. അതിലൊന്ന് ഉർവശി നായികയായ ഒരു തമിഴ് ചിത്രവും, മറ്റൊന്ന് ബിജു മേനോൻ നായകനായ, എം ടി യുടെ തിരക്കഥയിലൊരുക്കിയ ശിലാലിഖിതങ്ങളെന്ന ചിത്രവുമാണ്. ഇത് കൂടാതെ മോഹൻലാൽ നായകനായ എം ടി ചിത്രം ഓളവും തീരവും, മോഹൻലാൽ തന്നെ നായകനായ സ്പോർട്സ് ഡ്രാമ, അക്ഷയ് കുമാർ നായകനായ ബോളിവുഡ് ചിത്രമെന്നിവയും പ്രിയദർശൻ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രൊജെക്ടുകളാണ്. എന്നാൽ അതിനു മുൻപ് പ്രിയദർശൻ മലയാളത്തിൽ ഒരു ചെറിയ ചിത്രം ചെയ്യുമെന്ന സ്ഥിതീകരിക്കാത്ത വാർത്തകളാണ് പുറത്തു വരുന്നത്. അതിനു കാരണം പ്രശസ്ത മലയാള സിനിമാ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ പുറത്തു വിട്ട ഒരു ചിത്രമാണ്. പ്രിയദർശനും ഷൈൻ ടോം ചാക്കോക്കും ഷെയിൻ നിഗമിനുമൊപ്പമുള്ള ഒരു ചിത്രമാണ് അദ്ദേഹം പുറത്തു വിട്ടത്.
അതേ ചിത്രം തന്നെ പോസ്റ്റ് ചെയ്തു കൊണ്ട് ഷൈൻ ടോം ചാക്കോ കുറിച്ചിരിക്കുന്നത് റോളിംഗ് സൂൺ എന്നാണ്. അതോടെയാണ് പ്രിയദർശൻ സംവിധാനം ചെയ്ത് ബാദുഷ നിർമ്മിക്കുന്ന പുതിയ ചിത്രം വരുന്നുണ്ടെന്നും, അതിൽ ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പോകുന്നതെന്നും വാർത്തകൾ വന്നത്. ഒഫീഷ്യലായി ഇതിനു യാതൊരു വിധ സ്ഥിതീകരണവും ഇതുവരെ ലഭിച്ചിട്ടില്ല. മേൽപ്പറഞ്ഞ ചിത്രം പങ്കു വെച്ച് കൊണ്ട് ബാദുഷ കുറിച്ചിരിക്കുന്നത്, “പ്രിയൻ സാറിനൊപ്പം അദ്ദേഹത്തിൻ്റെ വീട്ടിൽ ഞങ്ങൾ കുറച്ച് ചെറുപ്പക്കാർ..മറക്കാനാവാത്ത ദിനം..” എന്നാണ്. പ്രിയദർശൻ കഴിഞ്ഞ വർഷമൊരുക്കിയ ഹിന്ദി ചിത്രമായ ഹംഗാമ 2 ഇൽ ബാദുഷ ജോലി ചെയ്തിട്ടുണ്ട്. ബാദുഷയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു അത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.