കഴിഞ്ഞ ദിവസം നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ നടന്ന ചർച്ചയിൽ, നടൻ ഷമ്മി തിലകനെ സംഘടനയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനവുമായി താരസംഘടനയായ അമ്മ. അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയത് കൊണ്ടാണ് ഷമ്മി തിലനെതിരെ ഈ നടപടി കൈക്കൊള്ളുന്നതെന്നും സംഘടനാ ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു. ഷമ്മിക്ക് എതിരെ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ തീരുമാനത്തെ കുറിച്ച് അമ്മ നേതൃത്വം പുറത്തു പറഞ്ഞത്. ഷമ്മി തിലകൻ തുടർച്ചയായി സംഘടനക്കെതിരെ നിലപാടെടുക്കുന്നതാണ് കാണാൻ സാധിക്കുന്നതെന്നും അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള തീരുമാനമെടുക്കാൻ സംഘടനയുടെ നിര്‍വാഹക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതിനൊപ്പം തന്നെ ഷമ്മി തിലകനോട് ഈ വിഷയത്തിൽ വിശദീകരണം തേടുമെന്നും അവർ അറിയിച്ചു.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിനിടെ. അനുവാദമില്ലാതെ തന്നെ ഷമ്മി തിലകന്‍ മൊബൈൽ ക്യാമെറയിൽ യോഗ നടപടികൾ പകർത്തിയത് വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള സാഹചര്യം എന്തായിരുന്നു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഷമ്മി തിലകനില്‍ നിന്ന് വിശദീകരണം തേടിയെങ്കിലും അതിനു ഒരു മറുപടിയും ഷമ്മി കൊടുത്തിരുന്നില്ല. ഇതുപോലെ നിഷേധ സമീപനങ്ങളാണ് ഷമ്മി സ്വീകരിച്ചു പോന്നതെന്നതും പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നതിന് കാരണമായെന്നാണ് സൂചന. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തു. കുറെ നാളായി അമ്മയിൽ നിന്ന് മാറി നിന്ന സുരേഷ് ഗോപി അമ്മയിലേക്കു തിരിച്ചു വരികയും കൂടി ചെയ്ത ജനറൽ ബോഡിയാണ് ഇന്നലെ നടന്നത്. സുരേഷ് ഗോപിയുടെ ജന്മദിനം അവിടെ വെച്ച് ആഘോഷിക്കുകയും ചെയ്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.