മലയാള സിനിമയെ എഴുപതുകളുടെ അവസാനവും എണ്പതുകളുടെ ആദ്യവും ഇളക്കി മറിച്ച സൂപ്പർ താരമാണ് ജയൻ. എന്നാൽ അതിസാഹസികനായിരുന്ന ജയൻ കോളിളക്കം എന്ന സിനിമയിലെ, ഹെലികോപ്റ്ററിൽ തൂങ്ങി കിടന്നുള്ള ഒരു സംഘട്ടന രംഗം ചിത്രീകരിക്കവേ അപകടത്തിൽ പെട്ട് മരിക്കുകയായിരുന്നു. അദ്ദേഹം ഓർമ്മയായിട്ടു ഇന്നേക്ക് ഇരുപതു വർഷം പൂർത്തിയാവുകയാണ്. മലയാള സിനിമാ താരങ്ങൾ ഓരോരുത്തരും ജയന് ഓര്മ പൂക്കളുമായി മുന്നോട്ടു വന്നിരുന്നു. ജയനെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് തന്നെയെഴുതി മോഹൻലാൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഓർമപ്പൂക്കൾ അർപ്പിച്ചു മമ്മൂട്ടിയും മുന്നോട്ടു വന്നു. ഇപ്പോഴിതാ ജയന്റെ ഓർമ്മ ദിവസം പ്രശസ്ത നടൻ ഷമ്മി തിലകൻ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റും അതിലെ ഒരാരാധകന്റെ ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. യഥാർത്ഥ സൂപ്പർ സ്റ്റാറിന് പ്രണാമം എന്നാണ് ഷമ്മി തിലകൻ ജയന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചിരിക്കുന്നത്.
എന്നാൽ അതിന്റെ താഴെ ഒരു സിനിമാ പ്രേമിയുടെ ചോദ്യം ഇങ്ങനെ, അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത് ? അപ്പോൾ മമ്മുക്ക, ലാലേട്ടൻ ഒക്കെയോ ?. ഈ ചോദ്യത്തിന് മറുപടിയായി ഷമ്മി തിലകൻ കുറിച്ചത് അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നാണ്. അന്തരിച്ച മഹാനടനായ തിലകന്റെ മകനായ ഷമ്മി തിലകൻ ഏറെ നാളുകളായി താര സംഘടനയായ അമ്മയുമായി അടുപ്പത്തിൽ അല്ല. അമ്മയിലെ അംഗമാണ് ഷമ്മി തിലകൻ എങ്കിലും അച്ഛൻ തിലകനെ അച്ചടക്ക നടപടിയെ തുടർന്ന് അമ്മയിൽ നിന്ന് വിലക്കിയതിനെതിരെ ഇപ്പോഴും അമ്മയിൽ ശ്കതമായി വാദിക്കുന്ന ആളാണ് അദ്ദേഹം. സൂപ്പർ താരങ്ങൾക്കു എതിരെ തിലകൻ നടത്തിയ പരാമർശങ്ങളും മമ്മൂട്ടി, ദിലീപ് എന്നിവർക്കെതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.