മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പാപ്പൻ ഇപ്പോൾ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തിയ ഈ ചിത്രം ഒരു മാസ്സ് ക്രൈം ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി സുരേഷ് ഗോപി എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. നീത പിള്ളൈ, ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. അതിൽ തന്നെ ഷമ്മി തിലകൻ അവതരിപ്പിച്ച ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്.
ഈ വേഷം തനിക്കു സമ്മാനിച്ച സംവിധായകൻ ജോഷിക്ക് നന്ദി പറയുകയാണിപ്പോൾ ഷമ്മി തിലകൻ. തന്റെ ഫേസ്ബുക് പേജിലിട്ട പോസ്റ്റ് വഴിയാണ് അദ്ദേഹം നന്ദി പറയുന്നത്. ഷമ്മി തിലകൻ കുറിച്ച വാക്കുകൾ ഇങ്ങനെ, “നന്ദി_ജോഷിസർ..എനിക്ക് നൽകുന്ന “കരുതലിന്”..എന്നെ പരിഗണിക്കുന്നതിന്..എന്നിലുള്ള വിശ്വാസത്തിന്..!Love you JOSHIY സർ..”. ഇരുട്ടൻ ചാക്കോ എന്ന സീരിയല്‍ കില്ലറായി ഗംഭീര പ്രകടനമാണ് ഷമ്മി തിലകൻ നൽകിയത്. ഒരു നെഗറ്റീവ് കഥാപാത്രം പ്രേക്ഷകരുടെ കയ്യടി നേടുന്ന അപൂർവമായ കാഴ്ചയും ഷമ്മി തിലകന്റെ പ്രകടനം നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ചാക്കോയുടെ പ്രതികാരവും നിസഹായതയുമെല്ലാം അതിമനോഹരമായാണ് ഷമ്മി തിലകൻ അവതരിപ്പിച്ചത്. ആർ ജെ ഷാനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.