കഴിഞ്ഞ വർഷം റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലെ പ്രശസ്തമായ ഒരു ഡയലോഗാണ് ഷമ്മി ഹീറോയാടാ ഹീറോ എന്നത്. മധു സി നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലിന്റെ ഷമ്മി എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ആണത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയ ഈ ഡയലോഗ് ഉപയോഗിച്ചാണ് ഇപ്പോൾ സിനിമാ പ്രേമികൾ പ്രശസ്ത നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ തന്റെ പഴയകാല ചിത്രങ്ങൾ ഫേസ്ബുക് വഴി പങ്കു വെച്ചിരിക്കുന്നത് ഷെയർ ചെയ്യുന്നത്. ഷമ്മി തിലകൻ ഇട്ടിരിക്കുന്നത് നർത്തകനായുള്ള തന്റെ അരങ്ങേറ്റ സമയത്തെ ചിത്രമാണ്. ശാസ്ത്രീയമായി നൃത്തം പഠിച്ചയാളാണ് ഷമ്മി തിലകൻ. എന്നാൽ ഈ വിവരം പല സിനിമാ പ്രേമികൾക്കുമറിയില്ല എന്നതാണ് സത്യം. നൃത്തം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഇതുവരെ സിനിമകളിൽ ആരുമുപയോഗിച്ചിട്ടുമില്ല. ഏതായാലും തന്റെ പഴയ ചിത്രങ്ങൾ ഷമ്മി തിലകൻ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്, അരങ്ങേറ്റം. അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളിൽ നമസ്കരിച്ച്, എന്ന വാക്കുകളോടെയാണ്.
1986 ഇൽ ഇരകൾ എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ഷമ്മി തിലകൻ കൂടുതലും അഭിനയിച്ചത് വില്ലൻ വേഷങ്ങളിലാണ്. നായകനായും കയ്യടി നേടിയെടുത്തിട്ടുള്ള ഈ നടൻ വലിയ പ്രശംസ നേടിയത് തന്റെ വിസ്മയിപ്പിക്കുന്ന സൗണ്ട് മോഡുലേഷൻ കൊണ്ടാണ്. അതിഗംഭീര ഡയലോഗ് ഡെലിവറി സ്റ്റൈൽ ഉള്ള ഷമ്മി തിലകനെ വെല്ലാൻ ഇന്ന് മലയാള സിനിമയിൽ മറ്റൊരാളില്ല. അതുകൊണ്ട് തന്നെ ഒട്ടേറെ ചിത്രങ്ങളിലും ടെലിവിഷൻ സീരീസുകളിലും അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിലെ പ്രകാശ് രാജ് കഥാപാത്രത്തിന് ഡബ്ബ് ചെയ്ത ഷമ്മി തിലകന് സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിന് വേണ്ടി അന്തരിച്ചു പോയ പ്രേം നസീറിന് ഡബ്ബ് ചെയ്ത് തുടങ്ങിയ ഷമ്മി ഡബ്ബ് ചെയ്ത പ്രശസ്ത കഥാപാത്രങ്ങളാണ് ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ, ധ്രുവത്തിലെ ഹൈദർ മരക്കാർ, സ്ഫടികത്തിലെ കുറ്റിക്കാടൻ എന്നിവ. ഗസൽ എന്ന ചിത്രത്തിൽ നാസറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോഴാണ് ഷമ്മി തിലകൻ ആദ്യമായി സംസ്ഥാന അവാർഡ് നേടിയത്. ഇപ്പോൾ കോമഡി വേഷങ്ങളിലും തിളങ്ങുന്ന ഷമ്മി തിലകൻ തമിഴിലും അഭിനയിച്ചിട്ടുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.