മലയാളത്തിലെ താര സംഘടനയായ അമ്മയുടെ അച്ചടക്ക നടപടിയായി പുറത്താക്കൽ ഭീക്ഷണി നേരിടുന്ന നടൻ ഷമ്മി തിലകൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അമ്മ സംഘടനക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്നത് അനാവശ്യമായ രീതിയിൽ പണം ചിലവാക്കുന്നത് കൊണ്ടാണെന്നും, കൈനീട്ടമെന്ന പേരിൽ കൊടുക്കുന്ന പെൻഷൻ തുക കൂടുതലും അർഹതയില്ലാത്തവരുടെ കൈകളിലാണ് എത്തിച്ചേരുന്നതെന്നും ഷമ്മി തിലകൻ പറയുന്നു. 128 പേർക്കാണ് ഇപ്പോൾ ‘അമ്മ കൈനീട്ടം കൊടുക്കുന്നതെന്നും അതിൽ അർഹതയുള്ളവർ കുറവാണെന്നും പറഞ്ഞ ഷമ്മി തിലകൻ, ബാക്കിയുള്ളവർ ആ കാശിനു കള്ള് കുടിച്ചു തീർക്കുകയാണെന്നും പറയുന്നു. പ്രളയം വന്ന സമയത്തൊക്കെ സമ്പന്നരായ ചില അംഗങ്ങളാണ് ഒരു ലക്ഷം രൂപ വീതം അമ്മയുടെ ഫണ്ടിൽ നിന്ന് വാങ്ങിച്ചു കൊണ്ട് പോയതെന്നും, എന്നാൽ അർഹതയുള്ള പലർക്കും അത് ലഭിച്ചില്ലെന്നും ഷമ്മി തിലകൻ വെളിപ്പെടുത്തി.
യോഗ്യത വെച്ച് നോക്കിയാൽ ആദ്യം കൈനീട്ടം കൊടുക്കേണ്ടത് അമ്മയുടെ ജനറൽ സെക്രട്ടറിക്കു അല്ലേയെന്നും ഷമ്മി തിലകൻ ചോദിക്കുന്നു. ഒരുപാട് സിനിമയോ മറ്റു ജോലികളോ ഇല്ലാത്ത ആളാണ് അദ്ദേഹമെന്നും, അപ്പോൾ ഇവർ പറയുന്നതാണ് കൈനീട്ടത്തിനുള്ള യോഗ്യതയെങ്കിൽ അത് ലഭിക്കാൻ ആദ്യം യോഗ്യനായ ആൾ ജനറൽ സെക്രട്ടറി ആണെന്നും ഷമ്മി തിലകൻ തുറന്നടിച്ചു. താൻ ഈ കൈനീട്ടമെന്ന പേരിൽ നടക്കുന്ന ദുർചെലവിനെ കുറിച്ച് ശബ്ദിക്കാൻ ശ്രമിച്ചപ്പോൾ, സുഹൃത്തും നടനുമായ മഹേഷ് വേണ്ടെന്നു പറഞ്ഞത് കൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തുടർച്ചയായി സംഘടനക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും, വിശദീകരണം ചോദിക്കുമ്പോൾ തരാതെയിരിക്കുകയും ചെയ്തെന്നും, അനുവാദമില്ലാത്ത അമ്മയുടെ മീറ്റിംഗ് മൊബൈലിൽ പകർത്തിയെന്നുമുള്ള കുറ്റത്തിനാണ് സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും ആവശ്യപ്രകാരം ഷമ്മി തിലകനെതിരെ അച്ചടക്ക നടപടിയെടുത്തത് എന്നാണ് സംഘടനാ ഭാരവാഹിയായ ഇടവേള ബാബു പറഞ്ഞത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.