മലയാള സിനിമയിൽ പ്രതിനായകനായി കടന്നു വരുകയും പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് ഷമ്മി തിലകൻ. 1989 ൽ ജാതകം എന്ന സിനിമയിലൂടെയാണ് താരം മലയാളയിൽ ഭാഗമാവുന്നത്. 21 വർഷത്തെ സിനിമ ജീവിതത്തിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. താര സംഘടനയായ അമ്മയാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ ഒരു പ്രസ്താവനയിലൂടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. നടിക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനെ വിമർശിച്ചു നടി പാർവതി രംഗത്തു വരുകയും അമ്മ സംഘടനയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ട് ഇത്രെയും ഗൗരവമേറിയ വിഷയങ്ങളിൽ അമ്മയുടെ പ്രസിഡന്റ് മൗനം പാലിക്കുന്നു എന്ന ചോദ്യത്തിന് ക്വുവിന്റെ അഭിമുഖത്തിൽ ഷമ്മി തിലകൻ പറഞ്ഞ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്.
മോഹന്‍ലാല്‍ നിശ്ശബ്ദനായിരിക്കുന്നത് വിഷമമുണ്ടാക്കുന്നതാണെന്നും വിഡ്ഢിത്തം പറയുന്നവരെ സ്ഥാനങ്ങളില്‍ വെച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഷമ്മി തിലകൻ വ്യക്തമാക്കി. 2018 ൽ അമ്മ സംഘടനയുടെ മീറ്റിങ്ങിലേക്ക് മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നു എന്നും സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലയെന്നും നിങ്ങളൊക്കെ നോക്കി കാര്യങ്ങള്‍ പറഞ്ഞുതന്നാല്‍ താൻ അതുപോലെ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഷമ്മി തിലകൻ ചൂണ്ടിക്കാട്ടി. അന്ന് പറഞ്ഞത് ശരി ആയിരിക്കുമെന്നും ഇപ്പോഴും ഇതേകുറിച്ചൊന്നും അറിയില്ല എന്നാണ് തോന്നുന്നതെന്ന് താരം വ്യക്തമാക്കി. സംഘടനയുടെ നിയമാവലിയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും അദ്ദേഹത്തിനൊരു ബോധവുമില്ല എന്ന് ഷമ്മി തിലകൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രശ്‌നങ്ങളില്‍ നിന്ന് മോഹൻലാൽ ഒളിച്ചോടുകയാണെന്നും സമൂഹത്തെ നേരിടാനുള്ള ബുദ്ധിമുട്ടുകൊണ്ടോ അതോ മറുപടി ഇല്ലാത്തതുകൊണ്ടാണോയെന്നന്നൊന്നും മനസ്സിലാകുന്നില്ല എന്ന് ഷമ്മി തിലകൻ സൂചിപ്പിക്കുകയുണ്ടായി. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം ഇരിക്കരുതായിരുന്നു എന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
This website uses cookies.