തമിഴകത്തിന്റെ തല എന്നറിയപ്പെടുന്ന നടൻ ആണ് അജിത് കുമാർ. ഇന്ന് ദളപതി വിജയ് കഴിഞ്ഞാൽ തമിഴ് നാട്ടിലെ ഏറ്റവും വലിയ സൂപ്പർ താരമാണ് അജിത്. എച് വിനോദ് ഒരുക്കിയ വാലിമൈ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമാണ് അജിത് നായകനായി എത്തുന്ന പുതിയ റിലീസ്. ആ ചിത്രം എന്നെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് അജിത് ആരാധകർ. അതിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു അജിത്തിന്റെ ഭാര്യ ശാലിനിയുടെയും മകന്റെയും പുതിയ ചിത്രങ്ങളാണ്. ശാലിനിയും മകൻ അദ്‌വിക് അജിത്തും മോഹൻ ജി ഒരുക്കിയ രുദ്ര താണ്ഡവം എന്ന ചിത്രം കാണാൻ എത്തിയപ്പോഴത്തെ ചിത്രങ്ങളാണ് വൈറലാവുന്നതു. ശാലിനിയുടെ സഹോദരൻ റിച്ചാർഡ് ഋഷി നായകനായി അഭിനയിച്ച ചിത്രമാണ് രുദ്ര താണ്ഡവം. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ വില്ലൻ ആയി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, ഈ കഴിഞ്ഞ ഒക്ടോബർ ഒന്നിന് സത്യം തീയേറ്ററിൽ നടത്തിയ സ്പെഷ്യൽ ഷോ കാണാൻ ആണ് ശാലിനിയും മകനും എത്തിയത്. തല അജിത്തും കുടുംബവും വളരെ അപൂർവമായി മാത്രമേ പൊതു വേദികളിലും ചടങ്ങുകളിലും പ്രത്യക്ഷപ്പെടാറുള്ളു.
അതുകൊണ്ടു തന്നെ അവർ വരുമ്പോഴൊക്കെ ആ ചിത്രങ്ങളും വീഡിയോയും വൈറലായി മാറാറുണ്ട്. ആക്ഷൻ ചിത്രമായ രുദ്ര താണ്ഡവം കണ്ട ശാലിനിക്ക് ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നും അവർ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു കാലത്തു തെന്നിന്ത്യയിലെ സൂപ്പർ നായികയായി തിളങ്ങി നിന്ന താരമാണ് ശാലിനി. മലയാള സിനിമയിൽ ബാലതാരമായി തന്നെ വലിയ രീതിയിൽ തിളങ്ങിയ ശാലിനിക്കു എൺപതുകളിൽ സൂപ്പർ താരങ്ങളുടെ മാർക്കറ്റ് വാല്യൂ ആയിരുന്നു കേരളത്തിൽ. ബേബി ശാലിനി ഉള്ളത് കൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളും അന്ന് ഉണ്ടായിരുന്നു. ശാലിനിയുടെ സഹോദരി ശാമിലിയും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷമാണു ശാലിനി അഭിനയ രംഗം ഉപേക്ഷിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.