മലയാളത്തിലെ ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാനായ ഷാജി കൈലാസും ഭാര്യ ആനിയും ഇന്ന് തങ്ങളുടെ ഇരുപത്തിനാലാം വിവാഹ വാർഷികമാഘോഷിക്കുകയാണ്. 1996 ഇൽ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുമ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികാ താരമായിരുന്നു ആനി. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും പൂർണ്ണമായും മാറി നിന്ന ആനി പിന്നീട് 2015 ഇൽ ആനീസ് കിച്ചൻ എന്ന സെലിബ്രിറ്റി കുക്കറി ഷോയിലൂടെയാണ് മിനി സ്ക്രീനിൽ സജീവമായത്. എന്നാൽ ഈ അടുത്തിടെ ആ ഷോയിലെ ചില പരാമർശങ്ങളുടെ പേരിൽ ആനി സോഷ്യൽ മീഡിയയിൽ ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ ഷാജി കൈലാസ് ആനിയെ കുറിച്ചു പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
ഷാജി കൈലാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ. ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്. പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി. ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുവാൻ അമ്മ അരികില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്. അവളുടെ എല്ലാമാണ്. വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം. സങ്കടപ്പെട്ടേക്കാം. പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും. ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല. വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ. എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നൂ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.