മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ തീയേറ്ററുകളിൽ എത്താൻ ഇനി വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു മോഷൻ ടീസർ കൂടി ചിത്രത്തിന്റേതായി റിലീസ് ചെയ്തിരുന്നു. ഗംഭീര പ്രേക്ഷക ശ്രദ്ധയും അഭിനന്ദനവുമാണ് ആ മോഷൻ ടീസറിന് ലഭിച്ചത്. അതോടൊപ്പം സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക് ലൈവിൽ വന്നു ചിത്രത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനു താഴെ ഇന്നലെ തന്റെ ആശംസകളുമായി എത്തിയത് മലയാളത്തിന്റെ പ്രിയ സംവിധായൻ ഷാജി കൈലാസ് ആണ്. മലയാള സിനിമയിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായിരിക്കും വില്ലൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞ ഷാജി കൈലാസ്, ടീം വില്ലന് തന്റെ ആശംസകളും അറിയിച്ചു.
വില്ലനെ കുറിച്ച് കൂടുതൽ അവകാശ വാദങ്ങൾക്ക് ഒന്നും താനില്ലെന്നും എല്ലാം പ്രേക്ഷകർക്ക് വിട്ടു തരികയാണെന്നും പറഞ്ഞ ബി ഉണ്ണികൃഷ്ണൻ ഒരു കാര്യം മാത്രം ഉറപ്പു പറയുന്നു. താൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രങ്ങൾ മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും വില്ലനിൽ കാണാൻ കഴിയുക എന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു. പൂർണ്ണമായും ക്ലാസ് എന്നും ഇന്റർനാഷണൽ എന്നും പറയാവുന്ന തരത്തിലുള്ള പെർഫോമൻസ് ആണ് മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം ആയി മോഹൻലാൽ നൽകിയത് എന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു.
ടെക്നിഷ്യന്മാരെല്ലാം ബ്രില്ല്യന്റ് ഔട്ട്പുട്ട് നൽകിയ ചിത്രത്തിൽ വിശാൽ ഉൾപ്പെടെയുള്ള അഭിനേതാക്കളും ഗംഭീര പെർഫോമൻസ് ആണ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു ദിവസം മുൻപേ ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് കേരളമെങ്ങും ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. ബുക്കിംഗ് ഓപ്പൺ ചെയ്തിടത്തെല്ലാം ഇപ്പോഴേ മിക്ക ഷോകളും ഹൌസ് ഫുൾ ആയി കഴിഞ്ഞു. ബാക്കിയുള്ളവയെല്ലാം ഫാസ്റ്റ് ഫില്ലിംഗ് ആണെന്ന് മാത്രമല്ല ഒരുപാട് സ്‌ക്രീനുകളിൽ എക്സ്ട്രാ ഷോകളും ഇട്ടു കഴിഞ്ഞു. അതോടൊപ്പം 150 ഇൽ അധികം ഫാൻ ഷോസും ഒരുക്കി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് വില്ലൻ. റോക്ക് ലൈൻ വെങ്കടേഷ് ഇരുപതിക്കോടി മുടക്കി നിർമ്മിച്ച ഈ ചിത്രം ഇതിനോടകം തന്നെ പതിമൂന്നു കോടി രൂപ പ്രീ-റിലീസ് ബിസിനസ് നടത്തി കഴിഞ്ഞു എന്നതും ചിത്രത്തെ ബോക്സ് ഓഫീസിൽ സേഫ് ആക്കുന്നു.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.