മലയാളത്തിൽ റെക്കോർഡ് ബ്രേക്കിംഗ് ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച ഷാജി കൈലാസ് തന്നെയാണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ സിനിമകളുടെ ഡയറക്ടർ ആയി അറിയപ്പെടുന്നത്. ഇന്ന് ഷാജി കൈലാസ് ഒരു പുതുമുഖ താരത്തിന്റെ ആക്ഷൻ പ്രകടനം കണ്ടു ഞെട്ടിയിരിക്കുകയാണ്. പ്രണവ് മോഹൻലാൽ ആണ് തന്റെ അവിശ്വസനീയമായ ആക്ഷൻ പ്രകടനത്തിലൂടെ കേരളക്കരയും അതോടൊപ്പം മലയാളത്തിന്റെ ആക്ഷൻ ഡിറക്ടറുടെ മനസ്സും കീഴടക്കിയത്. പ്രണവിന്റെ ആക്ഷൻ രംഗങ്ങളെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞത്, അസാധ്യം എന്ന വാക്ക് ഉപയോഗിച്ചാണ്. അത്ര മനോഹരമായിരുന്നു ആദി എന്ന തന്റെ ആദ്യ ചിത്രത്തിലെ പ്രണവിന്റെ പ്രകടനം എന്ന് വിലയിരുത്തുന്നു ഷാജി കൈലാസ്.
ഷാജി കൈലാസ് മാത്രമല്ല, വി എ ശ്രീകുമാർ മേനോൻ, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ , രാമലീല സംവിധായകൻ അരുൺ ഗോപി, സംവിധായകൻ സാജിദ് യഹിയ, തിരക്കഥാകൃത്തു സുനീഷ് എന്നിവരും സിനിമ മേഖലയിൽ നിന്ന് പ്രണവിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. എല്ലാത്തിലും ഉപരി കേരളത്തിലെ സാധാരണ സിനിമ പ്രേമികൾ ഈ ചിത്രത്തെ നെഞ്ചോടു ചേർക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പ്രണവ് എന്ന യുവ നടനെ അവർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് ഇപ്പോൾ കേരളമെങ്ങും. നായകനായി ഉള്ള തന്റെ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ ആക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ. മലയാള സിനിമയ്ക്കു പുതിയ ഒരു യുവ ആക്ഷൻ സ്റ്റാർ ജനിച്ചു കഴിഞ്ഞു എന്നാണ് ഏവരും പ്രണവിന്റെ റോയൽ എൻട്രിയെ കുറിച്ച് പറയുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.