മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസിന്റെ വമ്പൻ തിരിച്ചു വരവ് കണ്ട വർഷമാണ് 2022 . പൃഥ്വിരാജ് നായകനായ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ ഷാജി കൈലാസ്, അതിനു ശേഷം പൃഥ്വിരാജ്- ആസിഫ് അലി ടീമിനെ വെച്ച് കാപ്പ എന്ന ഹിറ്റും സമ്മാനിച്ചു. ഈ പുതിയ വർഷത്തിൽ ആദ്യം എത്തുന്ന ഷാജി കൈലാസ് ചിത്രം മോഹൻലാൽ നായകനായ എലോൺ എന്ന പരീക്ഷണ ചിത്രമാണ്. ഇത് കൂടാതെ ഹണ്ട് എന്ന ക്രൈം ത്രില്ലർ ചിത്രവും അദ്ദേഹം ഒരുക്കുന്നുണ്ട്, ഭാവനയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ രണ്ട് വമ്പൻ ചിത്രങ്ങളുമായി പുതിയ വർഷത്തിലും കളം നിറയാനുള്ള ഒരുക്കത്തിലാണ് ഷാജി കൈലാസ്. അതിലൊന്ന് സുരേഷ് ഗോപി നായകനായ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗമാണ്. എ കെ സാജൻ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിലൂടെ അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാഡിയാർ എന്ന മാസ്സ് വക്കീൽ കഥാപാത്രം വീണ്ടുമെത്തും.
ഇത് കൂടാതെ അദ്ദേഹം പ്ലാൻ ചെയ്യുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് ചിത്രമാണ്. ഈ ചിത്രത്തിന്റെ തിരക്കഥ രചന പുരോഗമിക്കുകയാണ് എന്നും ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് ആശീർവാദ് സിനിമാസ് ആണെന്നും അദ്ദേഹം അറിയിച്ചു. ആറാം തമ്പുരാൻ, നരസിംഹം മുതലായ ഇൻഡസ്ട്രി ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ഷാജി കൈലാസ് ടീം. കടുവ രചിച്ച ജിനു എബ്രഹാം ആയിരിക്കും ഇവരുടെ പുതിയ ചിത്രവും രചിക്കുന്നതെന്ന് സൂചനയുണ്ട്. പൃഥ്വിരാജ് നായകനായ രണ്ട് ചിത്രങ്ങൾ തുടർച്ചയായി ചെയ്തത് കൊണ്ട് ഇനി ഒരു പൃഥ്വിരാജ് ചിത്രം ഒരു വർഷം കഴിഞ്ഞു മാത്രമേ പ്ലാൻ ചെയ്യുന്നുള്ളു എന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി നായകനായ ഒരു ചിത്രവും പ്ലാനിലുണ്ടെന്നും വ്യത്യസ്തമായ ഒരു കഥ ലഭിച്ചാൽ അതും ചെയ്യുമെന്നും ഷാജി കൈലാസ് വെളിപ്പെടുത്തി.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.