സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത്, 2006 ഇൽ റിലീസ് ചെയ്ത ചിത്രമാണ് ചിന്താമണി കൊലക്കേസ്. സുരേഷ് ഗോപിക്കൊപ്പം തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യം നല്കിയൊരുക്കിയ ഈ സൂപ്പർ ഹിറ്റ് ചിത്രം രചിച്ചത് എ കെ സാജൻ ആണ്. ഭാവന, തിലകൻ, ബിജു മേനോൻ, കലാഭവൻ മണി, വാണി വിശ്വനാഥ്, സായി കുമാർ, മണിയൻ പിള്ള രാജു തുടങ്ങി ഒട്ടേറെ പേർ വേഷമിട്ട ഈ ചിത്രത്തിൽ അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാഡിയാർ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നും, എ കെ സാജൻ അതിന്റെ രചന ആരംഭിച്ചു എന്നുമുള്ള വാർത്തകൾ കഴിഞ്ഞ വർഷം തന്നെ വന്നിരുന്നു. ഇപ്പോഴിതാ ആ വാർത്തകൾ ശരി വെച്ചുകൊണ്ട്, ഈ രണ്ടാം ഭാഗം സംഭവിക്കും എന്ന് ഉറപ്പിച്ചിരിക്കുകയാണ് ഷാജി കൈലാസ്. ഞങ്ങള്‍ മുന്നോട്ടാണ് എന്ന കുറിപ്പിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്‍റെ ഒരു ആദ്യ പോസ്റ്ററും പങ്ക് വെച്ച് കൊണ്ടാണ് അദ്ദേഹം ഈ കാര്യം ഉറപ്പിച്ചത്.
ഏറെ നാളത്തെ ഇടവേളക് ശേഷം പൃഥ്വിരാജ് ചിത്രമായ കടുവയിലൂടെ തിരിച്ചു വന്ന ഷാജി കൈലാസ്, അതിനു ശേഷം പൃഥ്വിരാജ് തന്നെ നായകനായ കാപ്പ, മോഹൻലാൽ നായകനായ പരീക്ഷണ ചിത്രം എലോൺ എന്നിവയുമൊരുക്കി കയ്യടി നേടി. ഇപ്പോൾ ഭാവന നായികാ വേഷം ചെയ്യുന്ന ഹണ്ട് എന്ന ത്രില്ലർ ഒരുക്കുകയാണ് അദ്ദേഹം. അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രത്തെ സൂചിപ്പിച്ച് എല്‍കെ എന്ന് മാത്രമുള്ള ഒരു പോസ്റ്ററാണ് ഷാജി കൈലാസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ലൈബ്രറിയില്‍ അടുത്തിവച്ചിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ മുഖം മനസ്സിലാക്കിയെടുക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു പോസ്റ്റർ കൂടിയാണിത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.