തീയേറ്ററുകളെ ഇളക്കി മറിച്ച് കാപ്പ പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോള്‍ മറ്റൊരു പ്രഖ്യാപനം കൂടി അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്. കാപ്പയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് റൈറ്റേഴ്സ് യൂണിയന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒരു മാസ് ആക്ഷന്‍ സിനിമയുമായി എത്തിയിരിക്കുകയാണ്. മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ പൃഥ്വിരാജ്. ആസിഫ് അലി, അപര്‍ണ മുരളി, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഈ വര്‍ഷത്തെ ടോപ്പ് കളക്ഷന്‍ ചാര്‍ട്ടില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കടുവയായിരുന്നു. ഇപ്പോള്‍ ഇതാ പ്രേക്ഷകരെ വീണ്ടു ഞെട്ടിച്ച് കാപ്പ കളക്ഷന്‍ റെക്കോഡ് നേടുമെന്ന് ഉറപ്പിക്കുന്നതാണ് പ്രതികരണങ്ങള്‍.
വൈകാരികമായ നിമിഷങ്ങളിലൂടെ യാത്ര ചെയ്ത് പിന്നീടങ്ങോട്ട് കത്തി പടരുകയാണ് കാപ്പയിലെ തീ. തിരക്കഥയാണ് കാപ്പയുടെ നട്ടെല്ല്. ജി.ആര്. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ചെറുനോവലാണ് സംവിധായകന് വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. ഒരു നാടോടി കഥ പോയെ പറഞ്ഞു പോകുന്ന കഥയാണ് കാപ്പയുടേത്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നതും. പ്രേക്ഷകര്‍ ഇതുവരെ പ്രതീക്ഷിക്കാത്ത രീതിയില്‍ കഥാഗതിയെ മാറ്റിമറിച്ച് പതിവ് കഥ പറച്ചില് രീതിയെ പൊളിച്ചെഴുതി ഷാജി കൈലാസ് എന്ന സംവിധായകന്. ജോമോന് ടി. ജോണ്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയെ ഒരുകാലത്ത് പിടിച്ചു നിര്‍ത്തിയ ധാരളം എഴുത്തുകാര്‍ ഇന്ന് അവശതയിലാണ് അവരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന് ആണ് കാപ്പ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.