മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് എലോൺ. കോവിഡ് കാലഘട്ടത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ പരീക്ഷണ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിൽ മോഹൻലാൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നത് എന്നതാണ്. ജനുവരി 26 ന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോൾ, ഏവരും ചോദിക്കുന്നത് ഇതിലൂടെ ഷാജി കൈലാസ് ഹാട്രിക്ക് വിജയം നേടുമോ എന്ന് കൂടിയാണ്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ വർഷം ഷാജി കൈലാസ് തിരിച്ചു വരവ് നടത്തിയത്. പൃഥ്വിരാജ് നായകനായ സൂപ്പർഹിറ്റ് ചിത്രം കടുവയിലൂടെയാണ് അദ്ദേഹം തിരിച്ചു വന്നത്. അതിനു ശേഷം പൃഥ്വിരാജ് തന്നെ നായകനായ കാപ്പ എന്ന ചിത്രവും ഷാജി കൈലാസിന് വിജയം സമ്മാനിച്ചു. ഇപ്പോഴിതാ ഒരു കഥാപാത്രത്തെ മാത്രം വെച്ച് വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ എലോൺ കൂടി വിജയം നേടിയാൽ ഹാട്രിക് വിജയമാണ് സംവിധായകനെന്ന നിലയിൽ ഷാജി കൈലാസിനെ കാത്തിരിക്കുന്നത്.
വെറും പതിനേഴ് ദിവസം കൊണ്ടാണ് എലോൺ അദ്ദേഹം പൂർത്തിയാക്കിയത്. ഇതിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. അഭിനയിച്ചിരിക്കുന്നത് മോഹൻലാൽ മാത്രമാണെങ്കിലും, ഈ ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, മല്ലിക സുകുമാരൻ, സീനത്ത്, രഞ്ജി പണിക്കർ, സിദ്ദിഖ്, നന്ദു എന്നിവരും ഉണ്ട്. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ടീം ഫോർ മ്യൂസിക്സ് സംഗീതമൊരുക്കിയ എലോൺ എഡിറ്റ് ചെയ്തിരിക്കുന്നത് ഡോൺ മാക്‌സും ഇതിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അഭിനന്ദം രാമാനുജൻ, പ്രമോദ് കെ പിള്ളൈ എന്നിവരും ചേർന്നാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.