ആറു വർഷം നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ആയ ഷാജി കൈലാസ് തിരിച്ചു വരികയാണ്. മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങൾക്കു പുതിയ ഒരു മുഖം നൽകിയ സംവിധായകൻ ആണ് ഷാജി കൈലാസ്. മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരെ വെച്ചെല്ലാം മാസ്സ് ഹിറ്റുകൾ ഒരുക്കിയിട്ടുള്ള ഈ സംവിധായകൻ രണ്ടു ഇൻഡസ്ട്രി ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. 1997 ഇൽ റീലീസ് ചെയ്ത ഷാജി കൈലാസ്- മോഹൻലാൽ- രഞ്ജിത് ചിത്രമായ ആറാം തമ്പുരാനും 2000 ഇൽ റീലീസ് ആയ ഇതേ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ നരസിംഹവും ആയിരുന്നു ആ ചിത്രങ്ങൾ. ഇത് കൂടാതെ തലസ്ഥാനം, ഏകലവ്യൻ, കമ്മീഷണർ, ദി കിംഗ്, ദി ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി ഒട്ടേറെ സൂപ്പർ വിജയങ്ങളും ഷാജി കൈലാസ് മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന കടുവ എന്ന മാസ്സ് ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ സംവിധായകൻ.
ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി ഇന്ന് റിലീസ് ചെയ്തത്. ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമെന്ന് തോന്നിക്കുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മാസ്സ് ലുക്കിൽ ആണ് പൃഥ്വിരാജ് ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിമ്സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിനു എബ്രഹാമാണ്. പൃഥ്വിരാജ് നായകനായ ആദം ജോണ് സംവിധാനം ചെയ്ത ആളാണ് ജിനു അബ്രഹാം. പ്രശസ്ത ഛായാഗ്രാഹകൻ ആയ രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ സംഗീതഞ്ജനായ എസ്. തമൻ ആണ്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് കടുവ എന്നതും ആരാധകരുടെ ആവേശം കൂട്ടുന്നു. ദി കിംഗ് എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം ഷാജി കൈലാസ് ചിത്രത്തിന് രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും കടുവക്കു ഉണ്ട്. ഷമീർ മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുക.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.