ബോളിവുഡിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയില്ലെന്ന് ആരെങ്കിലും പറഞ്ഞാലോ. ബോളിവുഡിലെ പ്രശസ്‌തനടിയായ അനുഷ്‌ക ശർമയാണ് അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലെന്ന് നേരിട്ട് പറഞ്ഞത്. അനുഷ്‌കയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘റബ്നേ ബനാ ദി ജോഡി’ എന്ന ചിത്രത്തിൻറെ ഷൂട്ടിങിനിടെയാണ് സംഭവം. രാജീവ് മസന്ദുമായുള്ള അഭിമുഖത്തിനിടെ ഷാരൂഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിൻറെ ഷൂട്ടിങ് സമയത്ത് അനുഷ്‌ക തന്റെ അടുത്ത് വന്ന് എനിക്ക് താങ്കളെ ഇഷ്ടമാണ്, നിങ്ങൾ നല്ലൊരു മനുഷ്യനാണ്, എന്നാൽ ഒരു അഭിനേതാവ് എന്ന നിലയിൽ നിങളെ ഇഷ്ടമല്ലെന്ന് പറഞ്ഞതായി കിംഗ് ഖാൻ പറയുന്നു. എന്നാൽ അപ്പോഴേക്കും അനുഷ്കയെ ഞാൻ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. തുടക്കക്കാരിയെന്ന് തോന്നാത്തവിധമായിരുന്നു അനുഷ്കയുടെ അഭിനയം. തുച്മേം റബ് ദിഹ്താ ഹെ എന്ന പാട്ടായിരുന്നു അവസാനം ചിത്രീകരിച്ചത്.
എന്റെ ബൈക്കിൽ അനുഷ്കയെ കൊണ്ടുപോകുന്ന രംഗത്തിൽ എന്നെ കെട്ടിപ്പിടിച്ച് നിങ്ങളോട് ഒരു കാര്യം എനിക്ക് പറയാനുണ്ട് എന്ന് അനുഷ്‌ക പറഞ്ഞു.ഞാനൊരു നല്ല അഭിനേതാവാണെന്ന് ഇപ്പോഴെങ്കിലും അംഗീകരിക്കുന്നുണ്ടോ എന്ന് ഞാൻ അനുഷ്കയോട് ചോദിച്ചു. എന്നാൽ നിങ്ങൾ ശരിക്കും നല്ലൊരു മനുഷ്യനാണെന്നായിരുന്നു അനുഷ്‌കയുടെ മറുപടിയെന്ന് ഷാരൂഖ് പറയുന്നു.
റബ് നേ ബനാ ദേ ജോഡി, ജബ് തക് ഹേ ജാൻ എന്നീ ചിത്രങ്ങൾക്കുശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജൾ എന്ന ചിത്രത്തിലൂടെയാണ് കിംഗ് ഖാനും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നത്. ഓഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്യും.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.