ഷാരൂഖ് ഖാൻ ചിത്രം ‘ ജവാനി’ൽ നടൻ വിജയ് യുടെ സ്‌ക്രീൻ ടൈം ഉറപ്പിച്ചുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത്. ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലിയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണെന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പഠാന് ശേഷം ബോളിവുഡ് ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ചിത്രം 2023 ജൂൺ 2 ന് റിലീസ് ചെയ്യുമെന്നറിയിച്ചെങ്കിലും റിലീസ് തീയതി വീണ്ടും നീട്ടുമെന്നും അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. സംവിധായകൻ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാനിലൂടെ നടക്കാൻ പോകുന്നത്. അറ്റ്‌ലിയുടെ അവസാന മൂന്ന് തമിഴ് ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്ത നടൻ വിജയ് കൂടെ ജവാനിൽ ഒരുമിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്.
ചിത്രത്തിൽ വിജയ്‌ക്ക് 15 മുതൽ 20 മിനിറ്റ് വരെ സ്‌ക്രീൻ ടൈം ഉണ്ടാകുമെന്നും വിജയ്‌യുടെയും ഷാരൂഖ് ഖാന്റെയും ആരാധകർക്ക് ഇത് ഒരു ഗംഭീര വിരുന്നാണെന്നും ഏറ്റവും പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. വിജയുമൊത്തുള്ള പ്രസക്തഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ തന്നെ ചെന്നൈയിൽ ചിത്രീകരിച്ചിരുന്നുവെന്നും പുറത്തുവന്നിരുന്നു. അതിനിടയിൽ വിജയും ഷാരൂഖാനും അറ്റ്ലീയും ഒരുമിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചു. താരങ്ങളുടെ കൂടിക്കാഴ്ച ജവാനിലേക്കുള്ള വരവാണ് സൂചിപ്പിക്കുന്നതെന്നും പ്രേക്ഷകർക്ക് മനസ്സിലാക്കിയിരുന്നു. കൂടാതെ ചിത്രത്തിൽ ഷാരൂഖാൻ ഇരട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. നയൻതാര, വിജയ് സേതുപതി
പ്രിയാമണി, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.