[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മൂൺവാക്ക് തിയറ്റർ നിറയേണ്ട പടം, വൈകിയിട്ടില്ല; പ്രശംസയുമായി പ്രശസ്ത സംഗീതജ്ഞൻ ഷഹബാസ് അമൻ

പ്രശസ്ത പരസ്യചിത്ര സംവിധായകൻ വിനോദ് എ.കെ. ആദ്യമായി സംവിധാനം ചെയ്ത “മൂൺ വാക്” മെയ് 30 നു ആണ് റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച ചിത്രം നിർമിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഫയർവുഡ് ഷോസിന്റെ ബാനറിൽ ജസ്‌നി അഹമ്മദുമാണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം 1980 കളുടെ പശ്‌ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഗംഭീര പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിന് കയ്യടിയുമായി ഇപ്പൊൾ മുന്നോട്ട് വന്നിരിക്കുന്നത് പ്രശസ്ത ഗായകൻ ഷഹബാസ് അമൻ ആണ്.

അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ് ഇങ്ങനെ, ” മൂൺവാക്ക്, തിയറ്റർ നിറയേണ്ട പടം! വൈകിയിട്ടില്ല. ചില ഭൂപ്രദേശത്തിനും അവിടുത്തെ ഡയലെക്റ്റിനും മനുജപ്രകൃതത്തിനും എല്ലാറ്റിലുമുപരി ഒരു പെർട്ടിക്കുലർ പിരിയഡിനുമൊക്കെ പകരം നിൽക്കാൻ വെറൊന്നിനുമാവില്ല.

നൊസ്‌റ്റോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്ന് (വീട് പിടിക്കൽ) ജോനെസ് ഹോഫർ എന്ന സ്വിസ് മെഡിക്കൽ വിദ്യാർത്ഥിയിലൂടെ 1688 ലാണ് നൊസ്റ്റാൾജിയ എന്ന വാക്കുണ്ടായത്.അതറിയാൻ ഗൂഗിൾ നോക്കിയാൽ മതി.പക്ഷേ ആ വേദനീന്ന് രക്ഷപ്പെടാൻ ഗൂഗിൾന്റെ വാപ്പ വിചാരിച്ചാലും കഴിയില്ല! അത് കൊണ്ട് കേറിപ്പോയ വഴിക്ക് ഇറങ്ങിപ്പോരാൻ കഴിയാതെ ആളുകൾ പഴയ കാലം അയവിറക്കിക്കൊണ്ടിരിക്കുന്നു .പക്ഷേ ഓരോ കാലവും അതിന്റെ യൗവനത്തിൽ അവിടന്നും എത്രയോ മുന്നോട്ട് ചാടാനാണ് നോക്കിയിട്ടുള്ളത്!80 ന്റെ ടാർഗറ്റ് രണ്ടായിമായിരുന്നു.2025 ന്റേത് 40 ശതകം കഴിഞ്ഞുള്ള കാലം.എന്നാൽ എല്ലാ കാലവും അതിന്റെ വാർദ്ധക്യത്തിൽ യൗവനത്തിലേക്ക്(past)പോകാൻ നോക്കുന്നു ! രണ്ട് ‘യൗവനങ്ങൾ’ തമ്മിൽ ഉള്ള ഈ അടി കാണാൻ നല്ല ചന്തം .ടാർഗറ്റ് മുട്ടിക്കുന്നവർ വരേണ്യ നൊസ്റ്റാൾജിയ(സ്വിസ്സ്) നുകരുമ്പോൾ കഴിയാത്തവർ നൊസ്റ്റു (ഗ്രീക്ക്)അടിക്കുന്നു. മൂൺവാക്കിലെ യുവാക്കൾ ‘പശ്ചാത്യസംസ്കാരം’(മൈക്കിൾ ജാക്സൺ ഉൾപ്പെടെയുള്ള എല്ലാ വിപ്ലവകാരികളുടെയും ഭാരതീയ രാസനാമം) നൽകിയ ഒരു വീഡിയോ കാസറ്റ് വഴി തങ്ങളുടെ സ്വപ്നലോകത്തെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുമ്പോൾ വീട്ടുകാർ സ്റ്റെതസ്ക്കോപ്പ് കൊണ്ട് അവരെ തിരിച്ചു പിടിക്കാൻ നോക്കുന്നു!അന്ത്യനാളുകളിൽ സാക്ഷാൽ മൈക്കൾ ജാക്സന്റെ ചുറ്റും ഡോക്ടർമാരായിരുന്നു! ജീവിതം അതിന്റെ ‘പ്രഹേളികാ കുസൃതി’ ഒരു പ്രായത്തിലും ഉപേക്ഷിക്കില്ല.ഇപ്പോഴും ആ ഊമ്പൽ ആമ്പൽ കാണാൻ എന്ത് രസം!?മൂൺവാക്ക് കൊള്ളാം.ചെറിയ ചെറിയ സൂചനകളിലൂടെ,പലപല സന്ദർഭങ്ങൾ ചേർത്തു വെച്ച്,അങ്ങനെ പറഞ്ഞു പോയി ഒടുവിൽ നല്ല ഒരു എൻഡിലേക്ക് എത്തിക്കഴിയുമ്പോളാണ് പടം ‘സുര’ യുടെ ബയോഗ്രഫി ആണെന്നറിയുക! സ്വന്തം കഥയിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ആരാലും പ്രത്യേകം മാർക്ക് ചെയ്യപ്പെടാതെ അങ്ങനെ നിന്ന്,നിന്ന് ഒടുവിൽ പെട്ടെന്നൊരു ദിവസം ഗോൾ വല കുലുക്കിയ ‘സുര’ നുരഞ്ഞു വന്നു! ഇന്നും എത്രയോ പേർക്ക് അതിൽ അത്ഭുത,നിരാശാ സന്തോഷാഭിമാന തർക്കങ്ങളൊക്കെ ഉണ്ടെന്നറിയാം! പക്ഷേ, സുര ഇവിടെ തുടരുക തന്നെ ചെയ്യും!പിന്നെ, ഇപ്പോഴും ഞങ്ങളെപ്പറ്റി വല്യ ഐഡ്യ ഇല്ലാതെ തലയിൽ ചക്ക വെച്ച് തരുന്നവരുണ്ട്! ഒരു കുഴപ്പവുമില്ല.നമ്മൾ അത് തലയിൽ വെച്ച് സുഖായി പരിപാടിക്ക് പോകും! പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ചക്ക പോലെ വേറൊന്ന് ഈ ഭൂമിയിയിൽ ഇല്ല.പോരായ്മകൾ ക്ഷമിച്ചു! വെറും മുടിയെന്ന് ‘പോലീസ്’ കരുതുന്ന കാര്യം കുട്ടികളുടെ തലയിലെ കിരീടമാണെന്ന് മൂൺവാക്ക് പറയുന്നുണ്ട്.അത് മതി”.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീതം പ്രശാന്ത് പിള്ള, ലിറിക്സ് വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ്.

webdesk

Recent Posts

ജോഷിയുടെ നായകനായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…

5 hours ago

12 കോടിക്ക് “കൂലി”; കേരളത്തിലെത്തിക്കുന്നത് പുത്തൻ ടീം

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…

5 hours ago

അൽഫോൺസ് പുത്രൻ റീലോഡഡ്!! ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിൽ സോഡ ബാബുവായി ‌‌‌ഞെട്ടിക്കാൻ അൽഫോൺസ് പുത്രൻ

അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…

5 days ago

ഈ സിനിമ അതിഗംഭീരം. മലയാളികൾ കക്ഷിരാഷ്ട്രീയഭേദമന്യേ കാണേണ്ട സിനിമ – ഡീൻ കുര്യാക്കോസ് എം.പി

അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…

2 weeks ago

“വെൽക്കം ടു മലയാളം സിനിമ..“ ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി‘യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…

2 weeks ago

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…

2 weeks ago

This website uses cookies.