ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ഷാരൂഖ് ഖാൻ ഇപ്പോൾ സിനിമയിൽ നിന്ന് കുറച്ചു കാലമായി മാറി നിൽക്കുകയാണ്. തുടർച്ചയായ പരാജയങ്ങളാണ് സിനിമയിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ ഷാരൂഖ് ഖാനെ പ്രേരിപ്പിച്ചത്. ബോളിവുഡിന്റെ കിംഗ് ഖാൻ എന്നാണ് ഈ താരം അറിയപ്പെടുന്നത് തന്നെ. എന്നാൽ തൊട്ടു മുൻപത്തെ റിലീസായ സീറോ എന്ന ചിത്രവും കൂടി ദയനീയ പരാജയമേറ്റു വാങ്ങിയതോടെ ഒരു സ്വയം തിരുത്തലിനു സമയം നൽകാനായി ഷാരൂഖ് ഖാൻ മാറി നിൽക്കുകയാണ്. എന്നാൽ ഷാരൂഖ് ഖാൻ ഉടൻ തിരിച്ചു വരുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. അത് ചിലപ്പോൾ തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ആദ്യത്തെ ബോളിവുഡ് ചിത്രത്തിലൂടെ ആയിരിക്കുമെന്നും അല്ലെങ്കിൽ ബോളിവുഡിലെ ഹിറ്റ് മേക്കറായ രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാവുമെന്നൊക്കെ വിവിധ ബോളിവുഡ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും ഈ സമയത്തു സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായ ഷാരൂഖ് ആരാധകരുമായി നടത്തിയ സംവാദത്തിൽ നൽകിയ ഒരു ഉത്തരമാണ് ശ്രദ്ധ നേടുന്നത്.
ജീവിതത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്. കരിയര്‍ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പര്‍ താരം എങ്ങനെ അറിയും, എന്നാണ് ഒരു ആരാധകൻ ഷാരൂഖ് ഖാനോട് ട്വിറ്ററിൽ ചോദിച്ചത്. അതിനു ഷാരൂഖ് ഖാൻ നൽകിയ മറുപടിയും ഏറെ രസകരമാണ്. മറുപടിയായി ഷാരൂഖ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, അറിയില്ലല്ലോ. നിങ്ങള്‍ ഈ ചോദ്യം സൂപ്പര്‍താരത്തോടു ചോദിക്കൂ, നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാജാവായിപ്പോയി. താന്‍ ഇനിയും സിനിമകള്‍ ചെയ്യുമെന്നും തന്റെ പുതിയ ചിത്രങ്ങളേതൊക്കെയെന്നു സമയം പോലെ ആരാധകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.